നാലു പേരെ കൊന്നത് 16കാരൻ പൂർവവിദ്യാർഥി; എത്തിയത് നാസി ചിഹ്നങ്ങൾ ധരിച്ച്

ബ്രസീലിയ: ബ്രസീലിനെ ഞെട്ടിപ്പിച്ച സ്കൂളുകളിലെ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം നാലായി. പരിക്കേറ്റ അധ്യാപികയാണ് ഏറ്റവും ഒടുവിൽ മരണത്തിന് കീഴടങ്ങിയതെന്ന് സ്റ്റേറ്റ് ഗവർണർ അറിയിച്ചു.

വെള്ളിയാഴ്ചയായിരുന്നു എസ്പിരിറ്റോ സാന്റോ സംസ്ഥാനത്തെ അരാക്രൂസിൽ സർക്കാർ സ്‌കൂളിലും സമീപത്തെ സ്വകാര്യ സ്‌കൂളിലും വെടിവെപ്പുണ്ടായത്. 16കാരനായ കൗമാരക്കാരൻ നാസി ചിഹ്നങ്ങൾ ധരിച്ച് താൻ പൂർവവിദ്യാർഥിയായ സർക്കാർ സ്കൂളിലേക്കാണ് ആദ്യം എത്തിയത്.

ഇവിടെ അധ്യാപകരുടെ നേർക്ക് നിറയൊഴിക്കുകയായിരുന്നു. രണ്ടു പേർ ഇവിടെ തൽക്ഷണം മരിച്ചു. ബുള്ളറ്റ് പ്രൂഫ് വസ്ത്രവും മുഖംമൂടിയും ധരിച്ച അക്രമി സെമി ഓട്ടോമാറ്റിക് കൈത്തോക്ക് ഉപയോഗിക്കുന്നത് സുരക്ഷാ കാമറയിൽ പതിഞ്ഞിട്ടുണ്ട്.

വിദ്യാർഥി അടക്കം കൊല്ലപ്പെട്ട ആക്രമണത്തിൽ 11 പേർക്കാണ് പരിക്കേറ്റത്. ഇതിൽ മൂന്ന് അധ്യാപകരുടെയും ഒരു വിദ്യാർത്ഥിയുടെയും നില ഗുരുതരമായി തുടരുകയാണ്.

Tags:    
News Summary - Teen Gunman In Brazil School Shootings Was Wearing Nazi Symbols

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.