ന്യൂഡൽഹി: കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് കർഷക നിയമങ്ങൾക്കെതിരെ ഇന്ത്യയിൽ നടക്കുന്ന പ്രതിഷേധങ്ങൾ ആസ്ട്രേലിയയിലും പ്രശ്നങ്ങളുണ്ടാക്കുന്നു. ഇന്ത്യയിൽ നടക്കുന്ന കർഷക പ്രതിഷേധങ്ങളുടെ പേരിൽ സിഡ്നിയിൽ സിഖുകാരെ ആക്രമിക്കുകയും കാർ തകർക്കുകയും ചെയ്തു.
സിഖ് സമൂഹവും ഇന്ത്യൻ സർക്കാറിനെ അനുകൂലിക്കുന്നവരും തമ്മിൽ ഇൗയടുത്തുണ്ടായ പ്രശ്നങ്ങളുടെ അനന്തരഫലമാണ് ആക്രമണമെന്നാണ് ആസ്ട്രേലിയയിലെ അന്വേഷണ ഏജൻസികൾ കരുതുന്നത്. ബേസ്ബാൾ ബാറ്റുപയോഗിച്ച് സിഖുകാർ ഉപയോഗിച്ചിരുന്ന കാർ തകർക്കുന്നതിന്‍റെ ദൃശ്യങ്ങൾ ആസ്ട്രേലിയൻ ചാനലായ 7ന്യൂസ് പുറത്തു വിട്ടു.
അതേസമയം, കാറിനകത്തുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. വെസ്റ്റ് സിഡ്നിയിലെ ഹാരിസ് പാർക്കിന് സമീപമായിരുന്നു ആക്രമണം. പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഇരു വിഭാഗങ്ങളുമായി ചർച്ച നടത്തിയതായി ആസ്ട്രേലിയൻ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.