ജോ ബൈഡൻ

ടെക്സാസ് വെടിവെപ്പ്: തോക്ക് ലോബിക്കെതിരെ യു.എസ് പ്രസിഡന്റ്

വാഷിങ്ടൺ: ടെക്സാസിലെ എലമെന്ററി സ്കൂളിൽ 18 കുട്ടികളെ അക്രമി വെടിവെച്ച് കൊന്ന സംഭവത്തെ തുടർന്ന് തോക്ക് ലോബിക്കെതിരെ രൂക്ഷ വിമർശനവുമായി യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. അതിശക്തരായ തോക്ക് ലോബിക്കെതിരെ മുഴുവൻ അമേരിക്കക്കാരും നിലകൊള്ളണമെന്ന് ജോ ബൈഡൻ പറഞ്ഞു.

ദൈവനാമത്തിൽ, എപ്പോഴാണ് നാം തോക്കുലോബിക്കെതിരെ നിലകൊള്ളുക. ഈ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി, എല്ലാ രക്ഷിതാക്കൾക്കും വേണ്ടി, ഈ വേദനയെ പ്രവർത്തിയാക്കി മാറ്റാനുള്ള സമയമായിരിക്കുന്നു. ഇത് പ്രവർത്തിക്കാനുള്ള സമയമാണെന്ന് രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും അറിയിക്കണമെന്നും ബൈഡൻ ​വൈറ്റ് ഹൗസിൽ പറഞ്ഞു.

മതിയെന്നാൽ മതിയെന്ന് തന്നെയാണ്. ഞങ്ങളുടെ ഹൃദയം തകർന്നുകൊണ്ടിരിക്കുകയാണ്. പ്രവർത്തിക്കാനുള്ള ധൈര്യം നാം കാണിക്കേണ്ടിയിരിക്കുന്നുവെന്നാണ് സംഭവത്തെ കുറിച്ച് യു.എസ്. ​വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പറഞ്ഞത്. 

Tags:    
News Summary - Texas shooting: U.S. lawsuit against gun lobby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.