സോവിയറ്റ് പതനത്തിന്‍റെ​ കാർമികൻ

മോസ്​കോ: കമ്യൂണിസം വാണ സോവിയറ്റ് റഷ്യയുടെ പതനത്തിന്​ നേതൃത്വം വഹിച്ച്​ ചരിത്രത്തിലേക്കു നടന്നുകയറിയ അവസാന പ്രസിഡന്‍റാണ് ഗോർബച്ചേവ്. 1980കളിൽ ലോകചരിത്രം തിരുത്തി ആയുധ നിയന്ത്രണവും ജനാധിപത്യ പരിഷ്​കാരങ്ങളും നടപ്പാക്കുകയും ശീത യുദ്ധത്തിന്​ അറുതിവരുത്തുന്നതിൽ മുന്നിൽനിൽക്കുകയും​ ചെയ്​ത ഗോർബച്ചേവ്​ ഭരണാധികാരിയായിരിക്കെയാണ്​ 1991ൽ സോവ്യറ്റ്​ റഷ്യ പല സ്വതന്ത്ര രാജ്യങ്ങളായി ശിഥിലമാകുന്നത്​. അ​േദ്ദഹം നടപ്പാക്കിയ ഗ്ലാസ്​നോസ്​ത്​,​ പെരിസ്​ട്രോയ്​ക എന്നീ പരിഷ്​കാരങ്ങൾ കമ്യൂണിസം വാണ റഷ്യയെ ലിബറലി​സ​ത്തിലേക്കും ഇരുമ്പുമറ നീക്കി അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കും നയിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു.

1971ലാണ്​ ​സോവ്യറ്റ്​ കമ്യൂണിസ്റ്റ്​ പാർട്ടി കേന്ദ്ര സമിതിയിൽ ആദ്യമായി അദ്ദേഹം അംഗമാകുന്നത്​. 1979ൽ പോളിറ്റ്​ ബ്യൂറോയിലുമെത്തി. മിഖായേൽ സുസ്​ലോവ്​, യൂറി ആ​​ന്ദ്രോപോവ്​ എന്നിവർക്കു കീഴിൽ അതിവേഗം അധികാരത്തിന്‍റെ പടവുകൾ കയറിയ ഗോർബച്ചേവ്​ 1985ൽ രാജ്യത്തെ പാർട്ടിയുടെയും രാജ്യത്തിന്‍റെയും പരമാധികാരിയുമായി.

1985ൽ അധികാരമേറി തുടർന്നുള്ള ആറു വർഷത്തിനിടെ റഷ്യ സാക്ഷ്യം വഹിച്ചതത്രയും ചരിത്രം. രാഷ്​ട്രീയ സംവിധാനത്തിന്‍റെ പൊളിച്ചെഴുത്തും സമ്പദ്​വ്യവസ്​ഥയുടെ വി​േ​കന്ദ്രീകരണവും നടപ്പാക്കി ഭരണത്തിന്​ പുതിയ മുഖം പകർന്ന ഗോർബച്ചേവ്​ അവസാനം സോവ്യറ്റ്​ കമ്യൂണിസ്റ്റ്​ റഷ്യ തന്നെ ഇല്ലാതാക്കിയാണ്​ പിൻമടങ്ങിയതെന്ന്​ വിമർശകർ പറയുന്നു. കിഴക്കൻ യൂറോപിൽ സോവ്യറ്റ്​ റഷ്യയുടെ സർവാധിപത്യം അവസാനിപ്പിച്ചതിനും സമാനമായ മറ്റു നീക്കങ്ങൾക്കും 1990ൽ നൊബേൽ സമ്മാനവും ലഭിച്ചു.

1991 ഡിസംബർ 25ന് സോവിയറ്റ് യൂനിയൻ പ്രസിഡന്റ് സ്ഥാനം രാജിവെച്ചുകൊണ്ടും സൈന്യത്തിന്റെ പരമാധികാരം യെൽസിന് ‍കൈമാറുന്നതുമായ ഉടമ്പടിയിൽ ഗേർബച്ചേവ് ഒപ്പുവച്ചു. അതിന് ശേഷം,‌ സോവിയറ്റ് സാമ്രാജ്യം പിരിച്ചുവിട്ടുകൊണ്ടുള്ള രണ്ടാമത്തെ ഉടമ്പടിയിൽ

ഒപ്പുവെച്ചു. തുർന്നു നടന്ന പ്രസംഗത്തിൽ യൂണിയന്റെ എല്ലാ അധികാരങ്ങളിൽ നിന്നും താൻ 'രാജിവെക്കുന്നു' എന്നതിനുപകരം‌ 'പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നു' എന്നു പറഞുകൊണ്ട് ഗോർബച്ചേവ് ചരിത്രപരമായ പ്രസംഗം അവസാനിച്ചു. സെനറ്റ് കെട്ടിടത്തിന്റെ ഗോപുര മുകളിൽ ‌സഥാപിച്ചിരുന്ന ആറുമീറ്റർ നീളവും മൂന്നുമീറ്റർ വീതിയുമുള്ള സോവിയറ്റ് യൂനിയന്റെ രക്തപതാക‍

അഴിച്ചിറക്കി. പകരം റഷ്യൻ പതാക പാറി. അങ്ങനെഏഴ് പതിറ്റാണ്ടുകളായി ലോകചരിത്രത്തിന്റെ നെറുകയിൽ ഉയർന്ന്നിന്ന സോവിയറ്റ് യൂണിയൻ എന്ന സോഷിലിസ്റ്റ് സാമ്രാജ്യം ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് മറയപ്പെട്ടു. ആ പതനത്തിന്‍റെ​ കാർമികനെന്ന ദുഷ്പേര് മിഖായേൽ ഗോർബച്ചേവിന് ചാർത്തിനൽകി.

1996ല്‍ റഷ്യൻ പ്രസിഡന്‍റ് സ്ഥാനത്തേക് മത്സരിച്ചെങ്കിലും ഗോർബച്ചേവ് ഒരു ശതമാനം വോട്ടു പോലും നേടാനാകാതെ പരാജയപ്പെട്ടു. എന്നിരുന്നാലും, പൊതുജീവിതത്തില്‍ അദ്ദേഹം ഏറെ കാലം തുടർന്നു. 

Tags:    
News Summary - the man begind Soviet collapse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.