കോവിഡ് മഹാമാരി ഉത്ഭവം: ചൈനയെ വിടാതെ അമേരിക്ക, യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് ഉടന്‍ റിപ്പോര്‍ട്ട് തരണമെന്ന് -പ്രസിഡന്‍റ് ജോ ബൈഡന്‍

വാഷിംങ്ടണ്‍: കോവിഡ് 19ന്‍െറ ഉത്ഭവത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍ ബുധനാഴ്ച യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു, ചൈനീസ് ലാബിന്‍െറ സാധ്യതയടക്കം അന്വേഷണ പരിധിയിലുണ്ട്.

90 ദിവസത്തിനകം ഈ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അന്വേഷണത്തെ സഹായിക്കാന്‍ യുഎസ് ദേശീയ ലബോറട്ടറികളോട് അദ്ദഹേം നിര്‍ദേശിച്ചു. വൈറസിന്‍െറ ഉത്ഭവത്തെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണങ്ങളുമായി സഹകരിക്കാന്‍ ചൈനയോട് ആവശ്യപ്പെടുകയും ചെയ്തു.

മുന്‍ പ്രസിഡന്‍്റ് ഡൊണാഡ് ട്രംപ് നേരത്തെ തന്നെ, വൈറസ് ലബോറട്ടറിയില്‍ നിന്നാണ് ഉണ്ടായതെന്ന സിദ്ധാന്തത്തെ പ്രോത്സാഹിപ്പിച്ചിരുന്നു.

രഹസ്യാന്വേഷണ വിഭാഗത്തിലെ ഭൂരിപക്ഷവും ഈ രണ്ട് സാഹചര്യങ്ങളെ ചുറ്റിപ്പറ്റിയാണെന്നും എന്നാല്‍ "ഒന്നിന്, മറ്റൊന്നിനേക്കാള്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന് വിലയിരുത്താന്‍ മതിയായ വിവരങ്ങളുണ്ടെന്ന് വിശ്വസിക്കുന്നില്ളെന്നും" ബൈഡന്‍ പറഞ്ഞു. മൃഗത്തില്‍ നിന്നാണെന്നും അല്ല ലാബില്‍ നിന്നാണെന്നുമുള്ള സംശങ്ങളാണ് നിലവിലുള്ളത്.

അന്വേഷണത്തിന്‍െറ മുന്നോട്ട് പോക്കിനു ചൈനയുടെ സമ്പൂര്‍ണ പിന്തുണ ഉറപ്പാക്കാന്‍, ലോകമെമ്പാടുമുള്ള സമാന ചിന്താഗതിക്കാരായ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് യുഎസ്.

ചൈനയില്‍ ലോകാരോഗ്യ സംഘടന നടത്തുന്ന അന്വേഷണത്തെ വൈറ്റ് ഹൗസ് പിന്തുണയ്ക്കുന്നുവെന്ന് പ്രസ് സെക്രട്ടറി ജെന്‍സാകി കഴിഞ്ഞ ദിവസം പറഞ്ഞു.

അന്താരാഷ്ട്ര അന്വേഷണങ്ങളുമായി ചൈന സഹകരിക്കാത്തപക്ഷം മഹാമാരിയുടെ ഉത്ഭവത്തെ കുറിച്ചുള്ള സംശയം എക്കാലവും നിലനില്‍ക്കുന്നമെന്നാണ് അമേരിക്കയുടെ നിലപാട്. 

Tags:    
News Summary - The origin of the Covid epidemic: America without leaving China President Joe Biden wants to report to US intelligence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.