പൈലറ്റിന് ദേഹാസ്വാസ്ഥ്യം; ഇന്തോനേഷ്യൻ വിമാനം തിരിച്ചിറക്കി

ജകാർത്ത: പൈലറ്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്തോനേഷ്യൻ യാത്രാവിമാനം അടിയന്തരമായി തിരിച്ചിറക്കി. പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

കിഴക്കൻ ജാവ പ്രവിശ്യയിലെ സുരബായ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നൂറിലേറെ യാത്രക്കാരുമായി പുറപ്പെട്ട സിറ്റിലിങ്ക് ഇന്തോനേഷ്യ വിമാനമാണ് പറന്നുയർന്ന് 15 മിനിറ്റിനു ശേഷം തിരിച്ചിറക്കിയത്. തുടർന്ന് പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പൈലറ്റിന്റെ മരണകാരണം വ്യക്തമല്ല. യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തിൽ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിച്ചു. യാത്രക്ക് മുമ്പ് എല്ലാ വിമാന ജീവനക്കാരുടെയും ആരോഗ്യനില പരിശോധിച്ചിരുന്നതായി വിമാനക്കമ്പനി അറിയിച്ചു.

Tags:    
News Summary - The pilot is ill; The Indonesian plane was brought back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.