വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ കൊളറാഡോ സ്റ്റേറ്റ് കോടതി വിധിക്കെതിരെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ അപ്പീൽ സുപ്രീംകോടതി ഫെബ്രുവരി എട്ടിന് പരിഗണിക്കും. ജനുവരി 18നുള്ളിൽ പ്രാഥമിക വാദങ്ങൾ സമർപ്പിക്കണം. ട്രംപിനെതിരെ വാദിക്കുന്നവരോട് ജനുവരി 31നുമുമ്പ് വാദങ്ങൾ സമർപ്പിക്കാനും സുപ്രീംകോടതി നിർദേശിച്ചു.
2021 ജനുവരി ആറിന് യു.എസ് ക്യാപിറ്റോളിന് നേരെയുണ്ടായ ആക്രമണത്തിൽ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കൊളറാഡോ കോടതിയുടെ നിർണായക വിധി. കലാപത്തിലോ അക്രമത്തിലോ ഏർപ്പെടുന്ന ഉദ്യോഗസ്ഥരെ അധികാരസ്ഥാനങ്ങളിൽനിന്ന് വിലക്കുന്ന യു.എസ് ഭരണഘടന വ്യവസ്ഥ പ്രകാരമാണ് വിധി പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.