കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമുള്ളവർക്ക് പൗരത്വം നിഷേധിച്ച് അമേരിക്ക

വാഷിങ്ടൺ: കമ്യൂണിസ്റ്റ് പാർട്ടിയിലോ മറ്റേതെങ്കിലും ഏകാധിപത്യ പാർട്ടിയിലോ അംഗത്വമോ അവയുമായി ബന്ധമോ ഉള്ളവർക്കു പൗരത്വം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി അമേരിക്ക.

ചൈനയുമായി നേരത്തേയുള്ള അസ്വാരസ്യം കൊറോണയുടെ ഉത്ഭവവും വ്യാപനവും സംബന്ധിച്ച തർക്കത്തോടെ വഷളായ സാഹചര്യത്തിലാണ് കടുത്ത തീരുമാനത്തിലേക്ക് അമേരിക്ക നീങ്ങിയതെന്നാണ് സൂചന. ഒക്ടോബർ രണ്ടിനാണ് യു.എസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവിസസ് (യു.എസ്‍.സി.ഐ.എസ്) ഇതു സംബന്ധിച്ച മാർഗനിർദേശം പുറപ്പെടുവിച്ചത്.

അമേരിക്കൻ പൗരത്വം ലഭിക്കുമ്പോൾ എടുക്കുന്ന സത്യപ്രതിജ്ഞയിലെ ഉള്ളടക്കവുമായി കമ്യൂണിസ്റ്റ്–ഏകാധിപത്യ പാർട്ടികളുമായി ബന്ധമുള്ളവർക്ക് പൊരുത്തപ്പെടാനാകില്ല എന്നാണു യു.എസ്‍.സി.ഐ.എസ് ചൂണ്ടിക്കാട്ടുന്നത്. വ്യാപാര തർക്കം, കോവിഡ്, ഹോങ്കോങ് സുരക്ഷാ നിയമനിർമാണം, സിൻജിയാങ്ങിൽ ഉയിഗുറുകൾക്കു നേരെയുള്ള പീഡനം തുടങ്ങിയ വിഷയങ്ങളിൽ അമേരിക്കയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. പൗരത്വം നിഷേധിക്കുന്ന നടപടി ഈ തർക്കം രൂക്ഷമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.