യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​: നിർണായകം ഈ സംസ്ഥാനങ്ങൾ

അമേരിക്കയുടെ പ്രസിഡൻറ്​ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുള്ള ഡൊണാൾഡ് ട്രംപാണോ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനോ എന്ന്​ തീരുമാനിക്കുന്നതിൽ ഒരു ഡ​സനോളം സംസ്ഥാനങ്ങൾക്കാണ്​ സുപ്രധാന പങ്കുള്ളത്.

വൈറ്റ് ഹൗസിലേക്കെത്താൻ വിജയിക്കാൻ ആവശ്യമായ 270 ഇലക്ടറൽ വോട്ടുകൾ നൽകുന്നതിൽ നിർണായകമായ സംസ്ഥാനങ്ങളാണ്​ ​േഫ്ലാറിഡ, ജോർജിയ, നോർത്ത്​ കരോലിന, ന്യൂ ഹാംഷെയർ, ഒഹിയോ, മിഷിഗൺ, പെൻസിവാനിയ, ടെക്​സസ്​, വിൻകോസ്​വിൻ, മിനിസോട്ട, അരിസോണ, നെവാഡ, ലോവ എന്നിവ. 

ടെക്​സസ്

ഏറ്റവും കൂടുതൽ ഇലക്​ട്രൽ വോട്ടുകളുള്ള രണ്ടാമത്തെ സംസ്ഥാനമാണ്​ ടെക്​സസ്​. തെരഞ്ഞെടുപ്പ്​ പ്രചരാണാർഥം നിരവധി തവണ സംസ്ഥാനത്തെത്തിയ ട്രംപ്​ ടെക്​സസ്​ തനിക്കൊരു വെല്ലുവിളിയല്ലെന്നാണ്​ പറഞ്ഞിരുന്നത്​. 52 ശതമാനം വോട്ടി​െൻറ ലീഡാണ്​ ഇവിടെ ട്രംപിനുള്ളത്​.

​േഫ്ലാറിഡ

കടുത്ത മത്സരം നടക്കുന്ന ​േഫ്ലാറിഡയിൽ 29 ഇലക്​ട്രൽ വോട്ടുകളാണ്​ ഉള്ളത്​. േഫ്ലാറിഡയിലെ ഫലം പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നതിൽ നിർണായകമാണെന്നതിനാൽ 16 തവണയാണ്​ ട്രംപ്​ ഇവിടെ പ്രചരണത്തിനെത്തിയത്​. 2016 തെരഞ്ഞെടുപ്പിൽ ​േഫ്ലാറിഡയിൽ ജയിച്ചതും ട്രംപായിരുന്നു. നിലവിൽ 51.2 ശതമാനം വോട്ടി​െൻറ ലീഡാണ്​ ട്രംപിനുള്ളത്​.

പെൻസിൽവാനിയ

20 ഇലക്​ട്രൽ വോട്ടുകളുള്ള പെൻസിൽവാനിയയിൽ ഇഞ്ചോടിഞ്ച്​ മത്സരമാണ്​ നടന്നത്​. 2008 മുതൽ സംസ്ഥാനം ഒപ്പം നിന്ന സ്ഥാനാർഥി പ്രസിഡൻറായ ചരിത്രമാണ്​ പെൻസിൽവാനിയക്കുള്ളത്​. 2016ൽ ട്രംപിനൊപ്പം നിന്നു. പെൻസിൽവാനിയയിൽ 56.8 ശതമാനം വോട്ടുകൾ നേടി ട്രംപ്​ മുന്നിട്ട്​ നിൽക്കുകയാണ്​.

ജോർജിയ

ജോർജിയയിൽ 16 ഇലക്​ട്രൽ വോട്ടുകളാണുള്ളത്​. 2016 തെരഞ്ഞെടുപ്പിൽ ജോർജിയയിൽ ആറു ശതമാനം വോട്ടി​െൻറ ലീഡിലാണ്​ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ്​ ട്രംപ്​ വിജയിച്ചത്​. നിലവിൽ 52.2 ശതമാനം വോ​ട്ട്​ നേടി വിജയിച്ചു.

നോർത്ത്​ കരോലിന

നോർത്ത്​ കരോലിനയിൽ 15 ഇലക്​ട്രൽ വോട്ടുകളാണ്​ ഉള്ളത്​. തെരഞ്ഞെടുപ്പിൽ നിർണായക പങ്കുള്ള നോർത്ത്​ കരോലിനയിൽ പ്രസിഡൻറ്​ ട്രംപ്​ എത്തിയത്​ 13 തവണയാണ്​. കഴിഞ്ഞ നാലു തെരഞ്ഞെടുപ്പിലും റിപ്പബ്ലിക്കൻ പാർട്ടിക്കൊപ്പം നിന്ന സംസ്ഥാനമാണ്​ നോർത്ത്​ കരോലിന. എന്നാൽ 2012 തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഒബാമയോട്​ പരാജയപ്പെട്ടു. 50.1 ശതമാനം വോ​ട്ടോടെ ട്രംപാണ്​ ഇവിടെ ലീഡ്​ ചെയ്യുന്നത്​.

ഒഹിയോ

18 ഇലക്​ട്രൽ വോട്ടുകളാണ്​ ഒഹിയോക്ക്​ ഉള്ളത്​. 2008ലും 2012ലും ഒബാമയെ വിജയിപ്പിച്ച ഒഹിയോ 2016ൽ ഡെമോക്രാറ്റിക്​ സ്ഥാനാർഥിക്കൊപ്പം നിന്നില്ല. എട്ട്​ ശതമാനം വോട്ടി​െൻറ ലീഡോടെ ട്രംപാണ്​ ഒഹിയോയിൽ നിന്ന്​ വിജയിച്ചത്​. നിലവിൽ 53.3 ശതമാനം വോ​ട്ടോടെ ട്രംപ്​ വിജയിച്ചു.

മിഷിഗൺ

16 ഇലക്​ട്രൽ വോട്ടുകളാണ്​ മിഷിഗണിനുള്ളത്​. ​െഡ​േമാക്രാറ്റിക്കുകൾക്കൊപ്പം നിൽക്കുന്ന മിഷിഗണിൽ 2016ൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ്​ ട്രംപ്​ അട്ടിമറി വിജയം നേടി. ഇത്തവണയും ട്രംപിനൊപ്പമാണ്​ ​മിഷിഗൺ. 53.3 ശതമാനം വോട്ടുകളാണ്​ ട്രംപ്​ നേടിയിരിക്കുന്നത്​. ​​​

അരിസോണ

അരിസോണയിൽ 11 ഇലക്​ട്രൽ വോട്ടുകളാണ്​ ഉള്ളത്​. റിപ്പബ്ലിക്കൻ പാർട്ടിക്കൊപ്പം നിൽക്കുന്ന അരിസോണയിൽ 52.8 ശതമാനം വോട്ട്​ നേടി ജോ ബൈഡൻ വിജയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.