സിഡ്നി: ആസ്ട്രേലിയയിലെ കിഴക്കൻ തീരമായ ന്യൂ സൗത്ത് വെയിൽസിൽ കനത്ത മഴയെ തുടർന്ന് സിഡ്നിയിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു. വെള്ളപ്പൊക്ക സാധ്യതയെ തുടർന്നാണ് ഒഴിപ്പിക്കൽ.
ന്യൂ സൗത്ത് വെയിൽസിലെ 12 പ്രദേശങ്ങളിൽ നിന്നാണ് ആളുകളെ ഒഴിപ്പിക്കുന്നത്. നദികളെല്ലാം കരകവിഞ്ഞൊഴുകി. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് വിവരം.
എമർജൻസി നമ്പറിലേക്ക് കഴിഞ്ഞദിവസം രാത്രി 600 ഓളം ഫോൺ വിളികൾ വന്നതായി അധികൃതർ അറിയിച്ചു. ഇതിൽ 60 എണ്ണം വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷിക്കണമെന്ന് അഭ്യർഥിച്ചാണെന്നും നിരവധി പേരെ രക്ഷപ്പെടുത്തിയതായും അധികൃതർ കൂട്ടിച്ചേർത്തു.
താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം അടിച്ചുകയറുകയാണ്. നിരവധി വീടുകൾ നശിക്കുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. റോഡ് ഗതാഗതം പൂർണമായി തടസപ്പെടുകയും േറാഡുകൾ തകരുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങളിലെ സ്കൂളുകൾ അടച്ചിട്ടു.
കനത്ത മഴ നാശം വിതക്കുന്നതോടെ സിഡ്നിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തടസപ്പെട്ടു. ആദ്യ ഘട്ട കോവിഡ് വാക്സിൻ വിതരണം നടന്നുകൊണ്ടിരിക്കെയാണ് വെള്ളെപ്പാക്കം വലക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.