വാഷിങ്ടൺ: സുപ്രീംകോടതി ജസ്റ്റിസ് നിയമനവുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരെ വനിതകളുടെ വൻ പ്രതിഷേധം. യു.എസ് തലസ്ഥാനമായ വാഷിങ്ടണിലാണ് ആയിരക്കണക്കിന് വനിതകൾ അണിനിരന്ന പ്രതിഷേധമുണ്ടായത്. നവംബർ മൂന്നിന് നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ട്രംപിനെ തോൽപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
2017ന് ശേഷം ഇതാദ്യമായാണ് ട്രംപിനെതിരെ ഇത്രയും വലിയ പ്രതിഷേധമുണ്ടാവുന്നത്. അമേരിക്കയിലെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയാണ് വനിതകളെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ട്രംപിനെന്നല്ല ഒന്നിനും ഞങ്ങളെ തടയാനാവില്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. വനിത മുന്നേറ്റങ്ങളുടെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന സുപ്രീംകോടതി ജസ്റ്റിസ് റുത്ത് ബാഡർ ജിൻസ്ബർഗിന് പകരണം കൺസർവേറ്റീവ് ജഡ്ജ് ആമി കോണി ബാരറ്റിനെ നിയമിക്കാനുള്ളള പ്രസിഡൻറ് ട്രംപിെൻറ തീരുമാനമാണ് പ്രതിഷേധങ്ങൾക്കുള്ള പ്രധാനകാരണം.
ഒക്ടോബർ 22ന് നടക്കുന്ന ജുഡീഷ്യറി കമ്മിറ്റി യോഗത്തിൽ ബാരറ്റിെൻറ നിയമനത്തിൽ തീരുമാനമുണ്ടാകും. നവംബർ മൂന്നിനാണ് യു.എസിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.