IMAGE: AP

ഇറാനിലും കർഷക പ്രക്ഷോഭം; തടിച്ചുകൂടി ആയിരക്കണക്കിന്​ കർഷകർ

ടെഹ്​റാൻ: ഇറാനിൽ ജലക്ഷാമത്തെ തുടർന്ന്​ പ്രക്ഷോഭവുമായി കർഷകർ. രാജ്യത്തെ വരൾച്ച ബാധിത മേഖലയിലെ ആയിരക്കണക്കിന്​ കർഷകരും അവരെ പിന്തുണക്കുന്നവരുമാണ്​ സർക്കാരിനെതിരെ വെള്ളിയാഴ്ച മധ്യ ഇറാനിയൻ നഗരമായ ഇസ്ഫഹാനിൽ ഒത്തുകൂടിയത്​. പ്രാദേശിക നദിയായ സയാന്ദേ റുദിലെ വെള്ളം മറ്റ്​ പ്രദേശങ്ങളിലുള്ളവർക്ക്​ വിതരണം ചെയ്യുന്നതിനെതിരെ ഇസ്​ഫഹാൻ പ്രവിശ്യയിലെ കർഷകർ വർഷങ്ങളായി പ്രതിഷേധിക്കുന്നുണ്ട്​.

അതേസമയം, മേഖല നേരിടുന്ന ജലക്ഷാമത്തിൽ ക്ഷമാപണവുമായി ഇറാനിയൻ ഊർജ മന്ത്രി അലി അക്​ബർ മെഹ്​റാബിയൻ രംഗത്തെത്തിയിട്ടുണ്ട്​. "ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ട കർഷകരോടും ഞാൻ മാപ്പ് ചോദിക്കുന്നു.. അവരുടെ വിളകൾക്ക് ആവശ്യമായ വെള്ളം നൽകാൻ കഴിയാത്തതിൽ ഞാൻ ലജ്ജിക്കുന്നു. ദൈവത്തിന്‍റെ സഹായത്തോടെ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഈ പ്രതിസന്ധികൾ മറികടക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," - മന്ത്രി പറഞ്ഞു.

പ്രദേശിക നദിയിലെ വെള്ളം മറ്റ്​ മേഖലകളിലുള്ളവർക്കായി വഴിതിരിച്ചുവിട്ടതിനെ തുടർന്ന്​ ഇസ്​ഫഹാൻ മേഖലയിലെ കൃഷിയിടങ്ങളെ വരണ്ടതാക്കുകയും കർഷകരുടെ ഉപജീവനത്തിന് ഭീഷണിയാകുകയും ചെയ്​തിരുന്നു. യസ്ദ് പ്രവിശ്യയിലേക്ക് വെള്ളം കൊണ്ടുപോകുന്ന പൈപ്പ് ലൈൻ ആവർത്തിച്ച് തകരാറിലായതായും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Tags:    
News Summary - Thousands rally in central Iran to protest water shortages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.