കാഠ്മണ്ഡു: ഹിമാലയ പർവതത്തിന്‍റെ ഭാഗമായ അന്നപൂർണ-1 കൊടുമുടിയിൽ മൂന്ന് റഷ്യൻ പർവ്വതാരോഹകരെ കാണാതായെന്ന് റിപ്പോർട്ട്. സെർജെ കൊൻഡ്രാഷ്കിൻ, അലക്സാണ്ടർ ലുതോകിൻ, ദിമ്ത്രി സിനേവ് എന്നിവരെയാണ് കാണാതായത്.
നേപ്പാളിന്‍റെ വടക്ക്-മധ്യ ഭാഗത്താണ് സംഭവം. കാണാതായ വിവരം അറിഞ്ഞതിന് പിന്നാലെ തിങ്കളാഴ്ച രാവിലെ തിരച്ചിൽ ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2020 ഏപ്രിലിൽ അന്നപൂർണ മേഖലയിലുണ്ടായ ഹിമപാതത്തിൽ രണ്ട് ദക്ഷിണ കൊറിയൻ പർവ്വതാരോഹകർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
വൈവിധ്യമാർന്നതും ജനപ്രിയവുമായ ട്രക്കിങ് മേഖലയാണ് അന്നപൂർണ പ്രദേശം. ഹിമാലയ പർവ്വതനിരകളിൽ ഉൾപ്പെടുന്ന കൊടുമുടികളിൽ ഒന്നാണ് 8092 മീറ്റർ ഉയരമുള്ള അന്നപൂർണ-1. നേപ്പാളിന്‍റെ വടക്ക്-മധ്യ ഭാഗത്താണ് ഈ കൊടുമുടി സ്ഥിതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.