വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിന് മൂന്നാഴ്ച ശേഷിക്കെ പ്രസിഡൻറ് ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടിയിലെ ജോ ബൈഡനും തമ്മിലെ പോരാട്ടം ശക്തമാകുന്നു. കോവിഡ്, ബ്ലാക്ക് ൈലവ്സ് മാറ്റർ, സാമ്പത്തിക പ്രതിസന്ധി എന്നിവയായിരുന്നു ആദ്യഘട്ടത്തിൽ സജീവമായതെങ്കിൽ വ്യക്തിപരമായ വിഷയങ്ങളും പോസ്റ്റൽ ബാലറ്റും സുപ്രീംകോടതി ജഡ്ജി നിയമനവും ട്രംപിന് കോവിഡ് ബാധിച്ചതുമാണ് രണ്ടാംഘട്ടത്തിൽ നിറഞ്ഞുനിന്നത്.
അവസാന ഘട്ടത്തിലേക്ക് എത്തുേമ്പാൾ തൊഴിലാണ് ട്രംപും ബൈഡനും വിഷയമാക്കുന്നത്. സെനറ്റർ, വൈസ് പ്രസിഡൻറ് എന്നീ പദവികളിലിരിക്കുേമ്പാൾ ജോ ബൈഡൻ തൊഴിലുകൾ ചൈനയിലേക്ക് കടത്തുകയായിരുന്നുവെന്ന് ട്രംപ് ആരോപിച്ചു. അമേരിക്കക്കാരുടെ തൊഴിൽ ഇല്ലാതാക്കിയ പ്രസിഡൻറാണ് ട്രംപെന്ന് ബൈഡൻ തിരിച്ചടിച്ചു. ട്രംപ് അധികാരത്തിലെത്തുേമ്പാൾ ലഭ്യമായിരുന്നതിനേക്കാൾ കുറവ് തൊഴിലാണ് ഇപ്പോൾ ഉള്ളതെന്നും ആധുനിക അമേരിക്കൻ ചരിത്രത്തിൽ ഇൗ പ്രവണത ആദ്യമാെണന്നും ബൈഡൻ പറഞ്ഞു. ബൈഡനും കൂട്ടരും രാജ്യത്തെ സോഷ്യലിസത്തിെൻറ പാതയിലേക്ക് നയിക്കുകയാെണന്ന് കോവിഡ് ഭേദമായശേഷം ആദ്യമായി പൊതുസദസ്സിനെ വൈറ്റ്ഹൗസിൽ അഭിസംബോധന ചെയ്യവേ ട്രംപ് പറഞ്ഞു. കമ്യൂണിസ്റ്റ് എന്നാണോ ഉേദ്ദശിച്ചത് എന്ന് സദസ്സിൽനിന്ന് ഒരാൾ ചോദിച്ചപ്പോൾ അതെ എന്നായിരുന്നു ട്രംപിെൻറ മറുപടി. വൻ ജനക്കൂട്ടമാണ് വൈറ്റ്ഹൗസ് പരിപാടിയിൽ പെങ്കടുത്തത്.
സമ്പന്നർക്കും കോടീശ്വരന്മാർക്കുംവേണ്ടിയാണ് ട്രംപ് നിലകൊള്ളുന്നതെന്ന് ബൈഡൻ കുറ്റപ്പെടുത്തി. സാമ്പത്തികമാന്ദ്യത്തിനിടയിലും ശതകോടീശ്വരന്മാർ സമ്പത്ത് വർധിപ്പിച്ചപ്പോൾ ഇടത്തരക്കാരും ദരിദ്രരും കൂടുതൽ പ്രയാസപ്പെടുകയാണെന്നും ബൈഡൻ പെൻസൽേവനിയയിൽ പ്രചാരണത്തിൽ വ്യക്തമാക്കി.
പ്രസിഡൻറ് തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങിയപ്പോൾ മുതലുള്ള സർവേകളിലെല്ലാം ൈബഡനാണ് മുന്നിട്ടുനിൽക്കുന്നത്. ട്രംപിനേക്കാൾ 10 ശതമാനം അധികം ജനപിന്തുണ ബൈഡനുണ്ട്. പൊതുതെരഞ്ഞെടുപ്പ് നവംബർ മൂന്നിനാണെങ്കിലും പല സംസ്ഥാനങ്ങളിലും വോെട്ടടുപ്പ് തുടങ്ങിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.