?????????? ??? ???? ?????????? ????? ??????? ???????????? ??????? ?? ?????. ?????????????? ???

‘ഈ പേര്​ എ​ന്നെ സങ്കടപ്പെടുത്തുന്നു’ ടോം ഹാങ്ക്​സിന്​ കൊറോണയു​െട കത്ത്​

ന്യൂയോർക്ക്​: ‘‘താങ്കളും ഭാര്യയും കോവിഡ്​ പിടിപെട്ട്​ ചികിത്സയിലായ വിവരം വാർത്തകളിലൂടെ അറിഞ്ഞിരുന്നു. ഇ പ്പോൾ സുഖമായില്ലേ? കത്തെഴുതാൻ കാരണം എ​​െൻറ പേരാണ്​. ​െകാറോണ എന്ന്​ വീട്ടുകാരിട്ട പേരു കാരണം പുലിവാലു പിടിച് ചിരിക്കയാണ്​. എനിക്കിഷ്​ടമായിരുന്നു ഈ പേര്. എന്നാലിപ്പോൾ സ്​കൂളിൽ ഒപ്പം പഠിക്കുന്നവർ കൊറോണ വൈറസ്​ എന്ന്​ വിളിച്ച്​ കളിയാക്കുന്നത്​ മൂലം സങ്കടത്തിലാണ്​. ദേഷ്യവും വരും...’’

എട്ടു വയസുകാരൻ കൊറോണ ഡി റീസ്​ എന്ന ബാലൻ ഹോളിവുഡ്​ നടൻ ടോം ഹാങ്ക്​സിന്​ എഴുതിയ കത്തിലെ വരികളാണിത്​. കത്തിന്​ അദ്ദേഹം മറുപടിയുമെഴുതി. ‘പ്രിയപ്പെട്ട കൊറോണ, നി​​െൻറ കത്ത്​ ലഭിച്ചപ്പോൾ എനിക്കും ഭാര്യക്കും അതിയായ സന്തോഷം തോന്നി. അദ്​ഭുതമായിരിക്കുന്നു. ഇങ്ങനെയൊരു നല്ല കൂട്ടുകാരനെ ലഭിച്ചതിൽ ഞങ്ങൾ നന്ദി പറയുന്നു. തളരു​േമ്പാൾ താങ്ങുപകരുന്നവരാണ്​ യഥാർഥ സുഹൃത്ത്​. ​കൊറോണ എന്ന പേരുള്ള എനിക്കറിയാവുന്ന ഏകയാളും നീയാണ്​. സൂര്യനു ചുറ്റുമുള്ള കിരീടം പോലെ...’’ മറുപടിയായി ഹാങ്ക്​സ്​ കുറിച്ചു.

മറുപടിക്കത്തിനൊപ്പം കൊറോണ ബ്രാൻറി​​െൻറ ടൈപ്​ റൈറ്റർ കൊടുത്തയക്കാനും അദ്ദേഹം മറന്നില്ല. ഇത്​ നിനക്ക്​ ഉപയോഗപ്രദമാകുമെന്ന്​ കരുതുന്നുവെന്നും അദ്ദേഹം എഴുതി. കിട്ടിയാലുടൻ മറുപടി അയക്കണമെന്നും ചട്ടംകെട്ടി.

ക്വാറൻറീൻ കാലത്ത്​ ഹാങ്ക്​സ്​ ഉപയോഗിച്ചിരുന്നതായിരുന്നു അത്​. ആസ്​ട്രേലിയയിൽ സിനിമ ഷൂട്ടിങ്ങി​നിടെയാണ്​ ഹാങ്ക്​സിനും ഭാര്യ റിതക്കും കോവിഡ്​ പിടിപെട്ടത്​. ചികിത്സക്കു ശേഷം അദ്ദേഹം ന്യൂയോർക്കിലേക്ക്​ മടങ്ങിയെത്തിയിരുന്നു.

Tags:    
News Summary - Tom Hanks writes to boy called Corona who said he was bullied

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.