തെഹ്റാൻ: മുസ്‍ലിം ലോകത്തെ ഭീകരവാദത്തിനും വിഭജനങ്ങൾക്കും കാരണം യു.എസിന്റെ നയങ്ങളാണെന്ന് ഇസ്‍ലാമിക് റവല്യൂഷൻ ഗാർഡ് കോർപ്സ് മുതിർന്ന കമാൻഡർ ഹുസൈൻ സലാമി. യു.എസ് നിരന്തമായി ആഗോള സമാധാനത്തേയും സുരക്ഷയേയും കുറിച്ച് സംസാരിക്കും. എന്നാൽ, എല്ലാ കുറ്റകൃത്യങ്ങളുടേയും ഉറവിടം അവരായിരിക്കുമെന്നും സലാമി പറഞ്ഞു. ഈ വൈരുദ്ധ്യം അവരുടെ പ്രവർത്തികളിലെല്ലാം കാണാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനിൽ യു.എസിനെതിരായ പ്രതിഷേധങ്ങളും ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം ഇറാനിലെ മുൻ യു.എസ് എംബസിക്ക് മുന്നിൽ പ്രതിഷേധമുണ്ടായിരുന്നു. ഇറാന്റെ പതാകകളുമായിട്ടായിരുന്നു പ്രതിഷേധം. ഹിസ്ബുല്ലയുടേയും ഫലസ്തീനിന്റെയും പതാകകളും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനൗവിന്റെയും മറ്റ് നേതാക്കളുടേയും ചിത്രങ്ങളും പ്രതിഷേധക്കാർ കൈയിലേന്തിയിരുന്നു.
റാലിക്ക് ശേഷം നടന്ന പരിപാടിയിൽ ഗസ്സയിലും ലബനാനിൽ ഇസ്രായേൽ നടത്തുന്ന ക്രൂരതകളെ അപലപിച്ച് പരിപാടിയും നടന്നു. ഗസ്സയിലും ലബനാനിലും ഇസ്രായേൽ നടത്തുന്ന കുറ്റകൃത്യങ്ങൾക്ക് യു.എസിന്റെ പിന്തുണയുണ്ടെന്നും ഇറാനിലെ പ്രതിഷേധക്കാർ ആരോപിച്ചിരുന്നു.
ഗസ്സയിലും ലബനാനിലും വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കാൻ ലോകം ഒരുമിച്ച് നിൽക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.