ട്രംപിന്റെ എസ്റ്റേറ്റിൽ നിന്ന് സർക്കാറിന്റെ രഹസ്യ രേഖകൾ കണ്ടെത്തി

വാഷിങ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫ്ലോറിഡ എസ്റ്റേറ്റിൽ നിന്ന് അതീവ രഹസ്യ രേഖകൾ കണ്ടെത്തിയെന്ന് എഫ്.ബി.ഐയുടെ 32 പേജുള്ള സത്യവാങ്മൂലം.

അതീവ രഹസ്യമായ സർക്കാർ രേഖകൾ അനധികൃതമായി കൈവശം വെച്ചതും മാസങ്ങളോളം അഭ്യർത്ഥിച്ചിട്ടും ഉദ്യോഗസ്ഥർക്ക് നൽകാതിരുന്നതും ട്രംപിനെ പുതിയ നിയമനടപടികളിലേക്ക് നയിക്കും. 2024ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഈ പ്രശ്നം ട്രംപിന് ഉടലെടുത്തിരിക്കുന്നത്.

മാർ-എ-ലാഗോയിൽ ആഗസ്റ്റ് 8ന് നടത്തിയ തിരച്ചിലിനിടെ കണ്ടെത്തിയ 11 സെറ്റ് ക്ലാസിഫൈഡ് റെക്കോർഡുകളെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങൾ സത്യവാങ്മൂലത്തിലില്ല, പകരം ജനുവരിയിലെ 15 ബോക്‌സുകളുടെ പ്രത്യേക ബാച്ചിനെക്കുറിച്ചാണ് പറയുന്നത്.

Tags:    
News Summary - top secret documents found at Trump estate says FBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.