വാഷിങ്ടൺ: പ്രസിഡൻഷ്യൽ സംവാദത്തിെൻറ രണ്ടാംഘട്ടം ഉപേക്ഷിച്ചതിനു പകരമായി ടൗൺഹാൾ യോഗങ്ങളുമായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും െഡമോക്രാറ്റിക് എതിരാളി ജോ ബൈഡനും. അമേരിക്കൻ പ്രസിഡൻറു തെരഞ്ഞെടുപ്പിനു തൊട്ടുമുന്നെ നടക്കുന്ന ലോകശ്രദ്ധ നേടാറുള്ള സംവാദം ട്രംപിെൻറ കോവിഡ് ബാധയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് ഉപേക്ഷിക്കേണ്ടിവന്നിരുന്നു.
ഇതിനു പകരമായാണ്, 'ടൗൺഹാളുകൾ' എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടാറുള്ള യോഗങ്ങളുമായി ഇരുവരും മുന്നോട്ടുപോകുന്നത്. ടെലിവിഷൻ വഴി കൂടുതൽ പ്രേക്ഷകരിലേക്കും ഇത് എത്തിക്കാറുണ്ട്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു രണ്ടാം സംവാദം നടക്കേണ്ടിയിരുന്നത്. എന്നാൽ, ഇതിനിടെ ട്രംപിന് കോവിഡ് ബാധിച്ചതിനെ തുടർന്ന്, ഓൺലൈൻ സംവാദമാകാം എന്ന ബൈഡെൻറ നിർദേശം ട്രംപ് തള്ളുകയായിരുന്നു. ഇതോടെ പരിപാടി ഉപേക്ഷിക്കേണ്ടിവന്നു.
നേരത്തേ തെരഞ്ഞെടുത്ത ചോദ്യങ്ങൾക്ക് 'ടൗൺഹാളി'ൽ വെച്ച് ഉത്തരം നൽകിയാണ് ഇരു സ്ഥാനാർഥികളും സംസാരിക്കുന്നത്. മിയാമിയിൽ നടന്ന ട്രംപിെൻറ യോഗത്തിന് ആതിഥ്യം വഹിച്ചത് നാഷനൽ ബ്രോഡ്കാസറ്റ്ിങ് കോർപറേഷനും (എൻ.ബി.സി) പെൻസിൽവേനിയയിൽ നടന്ന ബൈഡെൻറ യോഗത്തിെൻറ നേതൃത്വം നൽകിയത് അമേരിക്കൻ ബ്രോഡ്കാസ്റ്റിങ് കമ്പനി(എ.ബി.സി)യുമായിരുന്നു.
ഒക്ടോബർ 22ന് ടെന്നസിയിലാണ് അവസാനത്തെ പ്രസിഡൻഷ്യൽ സംവാദം നടക്കുക. ആദ്യ സംവാദം സെപ്റ്റംബർ 29ന് ഒഹായോവിൽ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.