ആരോഗ്യനില മെച്ചപ്പെടുന്നു; അടുത്ത കുറച്ചു ദിവസങ്ങൾ നിർണായകം: ട്രംപി​െൻറ വിഡിയോ സന്ദേശം

വാഷിങ്​ടൺ: കോവിഡ്​ വൈറസിനെതിരായ പോരാട്ടത്തിൽ താൻ സുഖം പ്രാപിച്ചു വരുന്നതായി അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. ഞായറാഴ്​ച പുലർച്ചെ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിലാണ്​ ട്രംപ്​ ത​െൻറ ആരോഗ്യ വിവരം അറിയിച്ചത്​. എന്നാൽ, അടുത്ത കുറച്ചു ദിവസങ്ങൾ​ നിർണായകമെന്നും തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങളിൽ ഉടൻ തന്നെ തിരികെയെത്തുമെന്നും അദ്ദേഹം വ്യക്​തമാക്കി.

അതേസമയം, ട്രംപുമായി അടുത്ത വൃത്തങ്ങൾ അദ്ദേഹത്തി​െൻറ ആരോഗ്യനിലയിൽ ആശങ്കയറിയിച്ചിരുന്നു. അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും സൂചന നൽകുകയുണ്ടായി. എന്നാൽ,​ മണിക്കൂറുകൾക്ക്​ ശേഷം​ 74കാരനായ ട്രംപ് ജനങ്ങൾക്ക്​ വേണ്ടി ത​െൻറ പുരോഗതി സംബന്ധിച്ചുള്ള​ വിഡിയോ പങ്കുവെക്കുകയായിരുന്നു. 'ചില ആരോഗ്യ പ്രശ്​നങ്ങളെ തുടർന്നാണ്​ ഞാനിവിടെ വന്നത്​. ഇപ്പോൾ നല്ല പുരോഗതിയുണ്ട്​. എന്നെ തിരികെയെത്തിക്കാൻ ഞങ്ങൾ കഠിന ശ്രമത്തിലാണ്​'. - വാഷിംഗ്ടണിനടുത്തുള്ള വാൾട്ടർ റീഡ് മിലിട്ടറി മെഡിക്കൽ സെൻററിൽ ചികിത്സയിലുള്ള ട്രംപ് പറഞ്ഞു.

ട്രംപ്​ പങ്കുവെച്ചിരിക്കുന്ന വിഡിയോ വാൾട്ടർ റീഡ്​ ആശുപത്രിയിൽ വെച്ച്​ ചിത്രീകരിച്ചതാണോ എന്ന കാര്യത്തിൽ വ്യക്​തതയില്ല. പ്രസിഡൻറി​െൻറ ആരോഗ്യ നിലയിൽ ആശങ്കയുണ്ടെന്ന്​ വൈറ്റ്​ ഹൗസ്​ വൃത്തങ്ങൾ അറിയിക്കുന്നതിന്​ മുമ്പ്​ റെക്കോർഡ്​ ചെയ്​തതാണോ എന്നതിലും യു.എസ്​ മാധ്യമങ്ങൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്​.

ട്രംപ് സുഖം പ്രാപിക്കുന്നതായും 24 മണിക്കൂറിനിടെ പനിയോ മറ്റ്​ അസുഖങ്ങളോ ഉണ്ടായിട്ടില്ലെന്നും വാൾട്ടർ റീഡ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്​. ട്രംപി​െൻറ ഭാര്യ മെലനിയ ട്രംപും കോവിഡ് ബാധിച്ച് ചികിത്സയിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.