ടിം കുക്കി​െൻറ വക മാക്​ പ്രോ, ബിൽ ഫോർഡ്​ നൽകിയത്​ ലെതർ ജാക്കറ്റ്​; അവസാന വർഷം ട്രംപിന്​ ലഭിച്ച​ ലക്ഷ്വറി സമ്മാനങ്ങൾ

വൈറ്റ്​ഹൗസ്​​ ചരിത്രത്തിലെ ഏറ്റവും മോശം വിടവാങ്ങൽ ലഭിച്ച അമേരിക്കൻ പ്രസിഡൻറായിരിക്കും ഒരു പക്ഷെ ഡോണൾഡ്​ ട്രംപ്​. കാപിറ്റൽ കലാപവും മറ്റ്​ വിവാദങ്ങളും ട്രംപിനെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്​. എന്നാൽ, പ്രസിഡൻറ്​ പദത്തിലെ അവസാന വർഷം തനിക്ക്​ സമ്മാനപ്പെരുമഴയായിരുന്നു എന്നാണ്​ ട്രംപ്​ വെളിപ്പെടുത്തുന്നത്​.

കഴിഞ്ഞ ദിവസം ട്രംപ്​ ത​െൻറ അവസാനത്തെ സാമ്പത്തിക വെളിപ്പെടുത്തൽ റിപ്പോർട്ട്​ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ വർഷം മാത്രം 40000 ഡോളർ (29 ലക്ഷം രൂപ) വിലമതിക്കുന്ന സമ്മാനങ്ങൾ പലരിൽ നിന്നുമായി ലഭിച്ചതായി അതിൽ ട്രംപ്​ വ്യക്​തമാക്കി. വിമാനക്കമ്പനി ബോയിങ്​, ടെക്​ ഭീമൻ ആപ്പിൾ, ഫോർഡ്​ മോ​േട്ടാർ എന്നിവർ നൽകിയ സമ്മാനങ്ങളും അതിൽ പെടും.

രണ്ടാം ലോകമഹായുദ്ധസമയത്ത് യു.എസ്. നാവികർ ഇവോ ജിമയിൽ അമേരിക്കൻ പതാക ഉയർത്തുന്നത്​ ചിത്രീകരിക്കുന്ന 25,970 ഡോളറി​െൻറ വെങ്കല പ്രതിയാണ്​ അതിൽ ഏറ്റവും വില കൂടിയ സമ്മാനം. ഡെൻവർ ആസ്ഥാനമായുള്ള ഗ്രേറ്റസ്റ്റ് ജനറേഷൻ ഫൗണ്ടേഷ​െൻറ പ്രസിഡൻറാണ്​ അത്​ ട്രംപിന്​ സമ്മാനിച്ചത്​. മുൻ പി‌ജി‌എ പ്രസിഡൻറ്​ ഡെറക് സ്പ്രാഗ്, മുൻ ബോയിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡെന്നിസ് മ്യുലൻബർഗ്, പെറ്റ് പ്രൊഡക്ട്സ്.കോം സിഇഒ അലൻ സൈമൺ, ഇല്ലിനോയിസ് കായിക ഉൽപ്പന്ന നിർമാതാക്കളായ ബെറ്റിനാർഡി ഗോൾഫ് എന്നിവർ സമ്മാനിച്ച ഗോൾഫ് ക്ലബ്ബുകളും സമ്മാനങ്ങളിൽ ഉൾപ്പെടുന്നു.

ട്രംപിന് രണ്ട് ചാമ്പ്യൻഷിപ്പ് ബെൽറ്റുകളും സമ്മാനമായി ലഭിച്ചിട്ടുണ്ട്​ - ഒന്ന് അൾട്ടിമേറ്റ് ഫൈറ്റിങ്​ ചാമ്പ്യൻഷിപ്പി​െൻറ കോൾബി കോവിംഗ്ടണിൽ നിന്നും മറ്റൊന്ന് ഗുസ്തി ആരാധകനായ നോർത്ത് കരോലിനയിലെ റാൻഡി ജാക്സനിൽ നിന്നുമാണ്​​. ഫോർഡ് ചെയർമാൻ ബിൽ ഫോർഡ് ജൂനിയർ ട്രംപിന് 529 ഡോളർ വിലവരുന്ന ലെതർ ബോംബർ ജാക്കറ്റ് സമ്മാനമായി നൽകിയിരുന്നു. ആപ്പിൾ സിഇഒ ടിം കുക്ക് ട്രംപിന്​ നൽകിയത്​ 5,999 ഡോളർ വില വരുന്ന മാക് പ്രോ കമ്പ്യൂട്ടറാണ്​. ടെക്സസിലെ ഓസ്റ്റിനിലുള്ള ഒരു ആപ്പിൾ ഫാക്ടറിയിൽ ആദ്യമായി നിർമ്മിച്ചതായിരുന്നു അത്​. സൗത്ത്​ ഡകോട്ട ഗവർണർ ക്രിസ്റ്റി നോയം മൗണ്ട്​ റഷ്​മോറി​െൻറ 1100 ഡോളർ വിലമതിക്കുന്ന വെങ്കല പ്രതിമയാണ്​ ട്രംപിന്​ സമ്മാനിച്ചത്​.

താൽപ്പര്യ വിരുദ്ധമോ കൈക്കൂലി നിയമങ്ങളോ ലംഘിക്കാത്ത കാലത്തോളം പ്രസിഡൻറുമാർക്കും അവരുടെ കുടുംബങ്ങൾക്കും യുഎസ് പൗരന്മാരിൽ നിന്നുള്ള സമ്മാനങ്ങൾ സ്വീകരിക്കാം. 

Tags:    
News Summary - Trump Discloses $40000 in Gifts Received During Final Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.