വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് കള്ളനും നുണയനും ഒരു തത്ത്വവും ഇല്ലാത്തവനുമാണെന്ന് മൂത്ത സഹോദരി മരിയാന ട്രംപ്. ട്രംപിനെതിരെ പുസ്തകം പ്രസിദ്ധീകരിച്ച സഹോദര പുത്രി മേരി ട്രംപുമായി നടത്തിയ രഹസ്യസംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതിർത്തിയിൽ വെച്ച് കുടിയേറ്റക്കാരായ രക്ഷാകർത്താക്കളിൽനിന്ന് കുട്ടികളെ വേർെപടുത്തി തടവറ കേന്ദ്രങ്ങളിലേക്ക് അയക്കുന്ന ട്രംപിെൻറ നയത്തെയും മുൻ ഫെഡറൽ ജഡ്ജിയായ മരിയാന വിമർശിച്ചു. സംഭാഷണങ്ങളുടെ ഒരുഘട്ടത്തിൽ 'ഇത് എല്ലാവരുടെയും ശബ്ദമാണെന്നും ട്രംപ് ക്രൂരനാണെന്നും മരിയാന മേരിയോട് പറയുന്നുണ്ട്. മറ്റൊരാൾക്ക് പണം നൽകി പ്രവേശന പരീക്ഷ എഴുതിച്ചാണ് ഡോണൾഡ് ട്രംപ് കോളജിൽ പ്രവേശനം നേടിയതെന്നും മരിയാന ആരോപിക്കുന്നുണ്ട്.
ആരോ ഒരാൾ പരീക്ഷ എഴുതിക്കൊടുത്തതുകൊണ്ടാണ് ഡോണൾഡിന് പെൻസൽവേനിയ സർവകലാശാലയിൽ പ്രവേശനം ലഭിച്ചതെന്നും പരീക്ഷയെഴുതിയയാളുടെ പേര് ഒാർമയുണ്ടെന്നും അവർ പറഞ്ഞു. അതേസമയം, ട്രംപോ വൈറ്റ് ഹൗസോ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.