വാഷിങ്ടൺ: പ്രസിഡൻറ് തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ ഡെമോക്രാറ്റുകൾക്കുമേൽ തന്ത്രപ്രധാന വിജയം കുറിച്ച് യു.എസ് പരമോന്നത നീതിപീഠത്തിൽ ഒരാളെ കൂടി അവരോധിച്ച് പ്രസിഡൻറ് ട്രംപ്. അതിവേഗ നിയമനത്തിനെതിരെ പ്രതിപക്ഷം കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തിയിട്ടും സെനറ്റിലെ ഭൂരിപക്ഷത്തിെൻറ ബലത്തിലാണ് ആമി കോനി ബാരെറ്റിെൻറ നിയമനത്തിന് അംഗീകാരം നേടിയെടുത്തത്.
ജസ്റ്റീസ് ബാരെറ്റ് യു.എസ് സുപ്രീം കോടതിയിലെ 115ാമത്തെയും വനിതകളിൽ അഞ്ചാമത്തെയും ജഡ്ജിയായാണ് ചുമതലയേറ്റത്. വൈറ്റ്ഹൗസിൽ ട്രംപിെൻറ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. ഇതോടെ, യു.എസ് സുപ്രീം കോടതിയിൽ റിപ്പബ്ലിക്കൻ കക്ഷിക്ക് 6-3െൻറ മേൽക്കൈ ലഭിക്കും. ആമി ബാരെറ്റിെൻറ നിയമനം തിരക്കിട്ട നടപടിയായെന്ന് ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർഥി ജോ ബൈഡൻ കുറ്റപ്പെടുത്തി. രാഷ്ട്രീയസ്വഭാവമുള്ള കേസുകൾ കോടതിയിലെത്തിയാൽ പുതിയ നിയമനത്തോടെ റിപ്പബ്ലിക്കൻ കക്ഷിക്ക് മേൽക്കൈ ലഭിക്കും.
2017ൽ നീൽ ഗോർസുച്ചും 2018ൽ ബ്രെറ്റ് കവാനോഗുമാണ് ട്രംപ് നാമനിർദേശം ചെയ്ത മറ്റ് ജഡ്ജിമാർ. ജസ്റ്റിസ് റൂഥ് ബേഡർ ഗിൻസ്ബർഗ് കഴിഞ്ഞ മാസം മരിച്ച ഒഴിവിലാണ് പുതിയ നിയമനം. സുപ്രീം കോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് പ്രതിപക്ഷത്തെ ഒരാളുടെ പോലും പിന്തുണയില്ലാതെ ഒരാൾ തെരഞ്ഞെടുക്കപ്പെടുന്നത്. ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കാതെയായിരുന്നു തിരക്കിട്ട നിയമനം. നിയമനം തെരഞ്ഞെടുപ്പ് കഴിഞ്ഞാവണമെന്നായിരുന്നു ഡെമോക്രാറ്റുകളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.