സിഡ്നി: തെക്കൻ പസഫിക് സമുദ്രത്തിൽ ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നൽകി കാലാവസ്ഥാ ഏജൻസി. ആസ്ട്രേലിയൻ കാലാവസ്ഥാ ഏജൻസിയാണ് സുനാമി സ്ഥിരീകരിച്ചത്. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തെക്കൻ പസഫിക്കിലുണ്ടായത്.
പ്രാദേശിക സമയം വ്യാഴാഴ്ച അർധരാത്രി (ഇന്ത്യന്‍ സമയം ബുധന്‍)ന്യൂകാലിഡോണിയയിലെ വാവോക്ക് കിഴക്ക് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.
ഭൂചലനത്തിൽ കാര്യമായ നാശനഷ്ടങ്ങളൊന്നുമില്ലെങ്കിലും ന്യൂസിലാന്‍ഡ് ഉള്‍പ്പെടെയുള്ള ഏതാനും ദ്വീപ് രാഷ്ട്രങ്ങളില്‍ സുനാമി ഉണ്ടാവാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. ന്യൂസിലാൻഡിന് പുറമെ വാനുവാട്ടു, ഫിജി, ന്യൂകാലഡോണിയ എന്നിവിടങ്ങളിലും ചില പസഫിക് ദ്വീപുകളിലും ആസ്ട്രേലിയൻ മെയിൻലാൻഡിൽ നിന്ന് 550 കിലോമീറ്റർ അകലെ ലോർഡ് ഹോവെ ദ്വീപിലും സുനാമി മുന്നറിയിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.