Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതെക്കൻ​ പസഫിക്കിൽ...

തെക്കൻ​ പസഫിക്കിൽ ഭൂചലനം; മേഖലയിൽ സുനാമി മുന്നറിയിപ്പ്

text_fields
bookmark_border
Earthquake
cancel

സിഡ്​നി: തെക്കൻ​ പസഫിക് സമുദ്രത്തിൽ ഭൂചലനം അനുഭവപ്പെട്ടതിന്​ പിന്നാലെ സുനാമി മുന്നറിയിപ്പ്​ നൽകി കാലാവസ്ഥാ ഏജൻസി. ആസ്ട്രേലിയൻ കാലാവസ്ഥാ ഏജൻസിയാണ്​ സുനാമി സ്ഥിരീകരിച്ചത്​. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തെക്കൻ പസഫിക്കിലുണ്ടായത്​.

പ്രാദേശിക സമയം വ്യാഴാഴ്ച അർധരാത്രി (ഇന്ത്യന്‍ സമയം ബുധന്‍)ന്യൂകാലിഡോണിയയിലെ വാവോക്ക്​ കിഴക്ക് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.

ഭൂചലനത്തിൽ കാര്യമായ നാശനഷ്​ടങ്ങ​ളൊന്നുമില്ലെങ്കിലും ന്യൂസിലാന്‍ഡ് ഉള്‍പ്പെടെയുള്ള ഏതാനും ദ്വീപ് രാഷ്ട്രങ്ങളില്‍ സുനാമി ഉണ്ടാവാനുള്ള സാധ്യതയാണ്​ പ്രവചിക്കുന്നത്​. ന്യൂസിലാൻഡിന്​ പുറമെ വാനുവാട്ടു, ഫിജി, ന്യൂകാലഡോണിയ എന്നിവിടങ്ങളിലും ചില പസഫിക്​ ദ്വീപുകളിലും ആസ്​ട്രേലിയൻ മെയിൻലാൻഡിൽ നിന്ന്​ 550 കിലോമീറ്റർ അകലെ ലോർഡ്​ ഹോവെ ദ്വീപിലും സുനാമി മുന്നറിയിപ്പുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earth quakeTsunami Warning
Next Story