ഇസ്താംബുള്‍: തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 71 ആയി. പരിക്കേറ്റവരുടെ എണ്ണം 900 ആയും ഉയര്‍ന്നു. ഭൂകമ്പമുണ്ടായി മൂന്ന് ദിവസമാകുമ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് 70കാരനെ ദിവസങ്ങള്‍ക്ക് ശേഷം പുറത്തെടുക്കാന്‍ സാധിച്ചതായി അറിയിച്ച ആരോഗ്യ മന്ത്രി, ഒരിക്കലും പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്ന് ട്വീറ്റ് ചെയ്തു.
30 ലക്ഷം പേര്‍ ജീവിക്കുന്ന ഇസ്മിറിലാണ് ഭൂകമ്പം ഏറ്റവും കൂടുതല്‍ നാശമുണ്ടാക്കിയത്. ഇസ്മിര്‍ പ്രവിശ്യയില്‍ മാത്രം 69 പേര്‍ മരിച്ചതായി തുര്‍ക്കിയുടെ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം ഏഗന്‍ കടലില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.6. തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. 850 തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടതില്‍ 40 എണ്ണം 4.0 തീവ്രതയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.