ന്യൂഡൽഹി: തുർക്കിയയിൽ ഭൂകമ്പത്തിൽ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശിയായ വിജയ് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മാൾട്ടയ നഗരത്തിലെ തകർന്ന ഹോട്ടലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് തുർക്കിയയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
മരിച്ചയാളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും എത്രയും പെട്ടെന്ന് മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. കൈയിലെ ടാറ്റു കണ്ടാണ് കുടുംബാംഗങ്ങൾ വിജയ് കുമാറിനെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ മാസം 23നാണ് വിജയ് കുമാർ തുർക്കിയിലെത്തിയത്. ബംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വാതക പൈപ്പ് ലൈൻ ഇൻസ്റ്റലേഷൻ കമ്പനിയായ ഓക്സി പ്ലാന്റ്സ് ഇന്ത്യ എന്ന കമ്പനിയിൽ എഞ്ചിനീയറായി ജോലി നോക്കുകയായിരുന്നു വിജയ് കുമാർ.
തുർക്കിയയിലുണ്ടായ ഭൂകമ്പത്തിൽ ഒരാളെ കാണാതായെന്ന് വിദേശകാര്യമന്ത്രാലയം നേരത്തെ അറിയിച്ചു. പത്ത് പേർ ഭൂകമ്പബാധിത പ്രദേശങ്ങളിൽ കുടുങ്ങി പോയതായും അധികൃതർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.