ലോകത്തിന്‍റെ മൊത്തം പ്ലാസ്റ്റിക്​ ​മാലിന്യങ്ങളിൽ 55 ശതമാനവും 20 കമ്പനികൾ ഉൽപാദിപ്പിക്കുന്നത്​

ലണ്ടൻ: പരിസ്​ഥിതി നാശവും കാലാവസ്​ഥ വ്യതിയാനവും ലോകത്തിന്‍റെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട്​ ഏറെയായി. ഇവക്ക്​ സഹായകമായി കടലിലും കരയിലും മനുഷ്യനെ ഏറ്റവും കൂടുതൽ അലോസരപ്പെടുത്തുന്ന ഒന്നാണ്​ പ്ലാസ്റ്റിക്​ മാലിന്യങ്ങൾ. കൊറോണക്കാലത്തെ മാസ്​ക്കുകൾ മുതൽ പ്ലാസ്റ്റിക്​ ബാഗുകളും കുപ്പികളും വരെ പലതുണ്ട്​ ഉപയോഗിച്ച്​ വലിച്ചെറിയുന്നതായി. കടലിൽ പലയിടത്തും ഇവ അടിഞ്ഞുകൂടി കടൽജീവികൾക്കും മത്സ്യങ്ങൾക്കും കനത്ത ഭീഷണി സൃഷ്​ടിക്കുന്നു. 2019ൽ മാത്രം കടലിലും കരയിലുമായി ലോകം തള്ളിയത്​ 13 കോടി മെട്രിക്​ ടൺ മാലിന്യങ്ങളാണ്​- ഒറ്റത്തവണ ഉപയോഗിച്ച്​ വലിച്ചെറിയുന്ന പ്ലാസ്റ്റിക്​ ഉൽപന്നങ്ങൾ.

ആഗോള വ്യാപകമായി ഉൽപാദിപ്പിക്കപ്പെടുന്ന മൊത്തം പ്ലാസ്റ്റിക്​ മാലിന്യങ്ങളിൽ 55 ശതമാനവും 20 കമ്പനികളുടെതെന്ന്​ കണക്കുകൾ.

അമേരിക്കൻ എണ്ണഭീമൻ എക്​സോൺ മൊബീലാണ്​ ഒറ്റത്തവണ ഉപ​േയാഗിച്ച്​ വലിച്ചെറിയുന്ന പ്ലാസ്റ്റിക്​ മാലിന്യങ്ങൾ ഉൽപാദിപ്പിക്കുന്നവരിൽ ഒന്നാമതെന്ന്​ ലണ്ടൻ സ്​കൂൾ ഓഫ്​ എക്കണോമിക്​സും വുഡ്​ മക്കിൻസിയും തയാറാക്കിയ റിപ്പോർട്ട്​ പറയുന്നു.

യു.എസ്​ ആസ്​ഥാനമായ കെമിക്കൽസ്​ ഭീമൻ 'ഡോ' 55 ലക്ഷം ടൺ പ്ലാസ്റ്റിക്​ മാലിന്യം ഉൽപാദിപ്പിച്ചപ്പോൾ തൊട്ടടുത്തുള്ള ചൈനയുടെ സിനോപെക്​ 53 ലക്ഷം ടണ്ണുമായി തൊട്ടുപിറകിലുണ്ട്​.

ആദ്യ 11 കമ്പനികളിൽ നാലെണ്ണം ഏഷ്യയിലാണ്​. മൂന്നെണ്ണം വടക്കേ അമേരിക്കയിലും ഒന്ന്​ ലാറ്റിൻ അമേരിക്കയിലുമാണ്​. ഒന്ന്​ പശ്​ചിമേഷ്യയിലും. ലോകത്തെ മുൻനിര ബാങ്കിങ്​ സ്​ഥാപനങ്ങളുടെ സഹായത്തോടെയാണ്​ ഈ പ്ലാസ്റ്റിക്​ ഉൽപാദനം.

ഫോസിൽ ഇന്ധനമാണ്​ ഒറ്റത്തവണ ഉപയോഗിച്ച്​ വലിച്ചെറിയുന്ന പ്ലാസ്റ്റിക്​ ഉൽപന്നങ്ങളുടെ നിർമാണത്തിൽ പ്രധാനമായും ഉപയോഗിക്കുന്നത്​. പുനരുൽപാദനത്തിന്​ ഒട്ടും വഴങ്ങില്ലെന്ന സവിശേഷതയും ഇവക്കുണ്ട്​. ആഗോളവ്യാപകമായി ഇത്തരം പ്ലാസ്റ്റിക്കിന്‍റെ 10-15 ശതമാനം മാത്രമാണ്​ പുനരുൽപാദിപ്പിക്കുന്നത്​.

വൈദ്യുതിയിലോടുന്ന വാഹനങ്ങൾ പതിയെ നിരത്തു കീഴടക്കി തുടങ്ങിയതോടെ പെട്രോൾ, ഡീസൽ ഉൽപാദനം കുറച്ച്​ പ്ലാസ്റ്റിക്​ ഉൽപാദനത്തിലേക്ക്​ കമ്പനികൾ തിരിയുന്നതാണ്​ ഭീഷണി ഇരട്ടിയാക്കുന്നത്​.

അടുത്ത അഞ്ചു വർഷത്തിനിടെ പ്ലാസ്റ്റിക്​ ഉൽപാദനത്തിനുള്ള പോളിമർ ഉൽപാദനം 30 ശതമാനം വർധിക്കുമെന്നാണ്​ കണക്കുകൂട്ടൽ.

Tags:    
News Summary - Twenty firms produce 55% of world’s plastic waste, report reveals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.