ജപ്പാനിൽ മോഡേണ വാക്​സിനെടുത്ത രണ്ടു പേർ മരിച്ചു; അന്വേഷണം ​പ്രഖ്യാപിച്ച്​ സർക്കാർ

ടോക്യോ: കൊറോണ വാക്​സിനായ മോഡേണ സ്വീകരിച്ച രണ്ടു യുവാക്കൾ മരിച്ച സംഭവത്തിൽ ഞെട്ടി ജപ്പാൻ. രണ്ടാം ഡോസ്​ സ്വീകരിച്ച്​ ദിവസങ്ങൾക്കുള്ളിലാണ്​ രണ്ടു പേരും മരിച്ചതെന്ന്​ ജപ്പാൻ ആരോമ്യ മന്ത്രാലയം അറിയിച്ചു. ശരീരത്തിന്​ ഹാനികരമായ വസ്​തുക്കളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്ന്​ കഴിഞ്ഞ ദിവസം രാജ്യത്ത്​ മോഡേണ വാക്​സിൻ ഉപയോഗം തത്​കാലം നിർത്തിവെച്ചിരുന്നു. 863 വാക്​സിൻ കേന്ദ്രങ്ങൾക്കയച്ച 16.3 ലക്ഷം മോഡേണ വാക്​സിനുകളാണ്​ ഉപയോഗിക്കരുതെന്ന്​ നിർദേശം നൽകിയത്​.

വാക്​സിൻ കാരണമാണ്​ മരണം സംഭവിച്ചതെന്ന്​ സ്​ഥിരീകരിക്കാനായിട്ടില്ലെന്ന്​ മോഡേണ കമ്പനിയും ജപ്പാനിലെ ഉൽപാദകരായ ടാകിഡയും പറഞ്ഞു. ഔദ്യോഗിക അന്വേഷണം ആവശ്യമാണെന്നും ഇരുവരും കൂട്ടിച്ചേർത്തു.

സംഭവത്തിൽ സർക്കാർ അ​േന്വഷണം ആരംഭിച്ചിട്ടുണ്ട്​. അടുത്തിടെ നടന്ന വിദഗ്​ധ പരിശോധനകളിൽ മോഡേണ വാക്​സിനുകളിൽ ലോഹ വസ്​തുക്കളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു.

രാജ്യത്ത്​ ഫൈസർ വാക്​സിൻ സ്വീകരിച്ച നിരവധി പേരുടെ മരണവും റിപ്പോർട്ട്​ ചെയ്​തിരുന്നു. എന്നാൽ, നടത്തിയ പരിശോധനകളിൽ വാക്​സിനുമായി ബന്ധം സ്​ഥിരീകരിച്ചിട്ടില്ല. 

Tags:    
News Summary - Two die in Japan after shots from suspended Moderna vaccines - Japan govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.