ബ്രസീലിയ: അബദ്ധത്തിൽ കൊറോണ വൈറസ് പ്രതിരോധ കുത്തിവെപ്പ് നൽകിയ നവജാത ശിശുക്കൾ ആശുപത്രിയിൽ. ബ്രസീലിലാണ് സംഭവം.
രണ്ടു മാസം പ്രായമായ പെൺകുഞ്ഞിനും നാലുമാസം പ്രായമായ ആൺകുഞ്ഞിനുമാണ് ഫൈസറിന്‍റെ കോവിഡ് പ്രതിരോധ വാക്സിൻ നൽകിയത്. ഡിഫ്തീരിയ, െടറ്റനസ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയവയുടെ പ്രതിരോധ കുത്തിവെയ്പ്പെടുക്കാൻ കൊണ്ടുവന്നതായിരുന്നു കുഞ്ഞുങ്ങളെ. ഫൈസർ വാക്സിൻ നൽകിയതിന് പിന്നാലെ രണ്ടു കുഞ്ഞുങ്ങൾക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായി. തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുഞ്ഞുങ്ങൾക്ക് വാക്സിൻ മാറി നൽകിയ നഴ്സിനെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചു.
വിവിധ രാജ്യങ്ങളിൽ അഞ്ചുവയസിന് മുകളിലുള്ള കുഞ്ഞുങ്ങൾക്ക് ഫൈസർ വാക്സിൻ നൽകുന്നുണ്ട്. ബ്രസീൽ ഹെൽത്ത് റെഗുലേറ്റർമാരായ അൻവിസ ഫൈസർ 12 വയസിന് മുകളിലുള്ളവർക്ക് ൈഫസർ വാക്സിന് അനുമതിയും നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.