ലണ്ടൻ: കോവിഡിനെ അതിജീവിക്കൻ ബ്രിട്ടീഷ് ജനതക്കും ലോകത്തിനും പ്രചോദനം നൽകിയ 100 വയസ്സുകാരൻ ക്യാപ്റ്റൻ ടോം മൂറിെൻറ നിര്യാണത്തിൽ ബ്രിട്ടനിൽ അനുശോചന പ്രവാഹം. ശ്വാസതടസ്സവും ന്യുമോണിയയും ബാധിച്ച് ബെഡ്ഫഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 'ലോക്ഡൗൺ ഹീറോ' കോവിഡ് ബാധിച്ചാണ് മരിച്ചത്.
കോവിഡിെൻറ തുടക്കത്തിൽ ബ്രിട്ടനിലെ സർക്കാർ ആശുപത്രികൾക്കായി വേറിട്ട രീതിയിൽ ക്യാപ്റ്റൻ ടോം നടത്തിയ ധനസമാഹരണം ആഗോള ശ്രദ്ധ നേടിയിരുന്നു. വീടിന് മുന്നിലൂടെ '100 തവണ നടക്കുന്ന ചലഞ്ച്' വഴി 3.3 കോടി പൗണ്ട് (ഏകദേശം 328 കോടി രൂപ) ഇദ്ദേഹം സമാഹരിച്ചു. ഇതിനെത്തുടർന്ന് പ്രത്യേക ചടങ്ങിൽ എലിസബത്ത് രാജ്ഞി ഇദ്ദേഹത്തിന് സർ പദവി നൽകിയിരുന്നു.
എലിസബത്ത് രാജ്ഞി, യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, വിവിധ രാഷ്ട്രീയ പാർട്ടി നേതൃത്വം, വൈറ്റ് ഹൗസ് ഉൾപ്പെടെയുള്ളവരും കലാസാംസ്കാരിക രംഗത്തുള്ളവരും നിര്യാണത്തിൽ അനുശോചിച്ചു. ബ്രിട്ടീഷ് ഭരണകേന്ദ്രമായ 10 ഡൗണിങ് സ്ട്രീറ്റിലെ പതാക താഴ്ത്തിക്കെട്ടി. 1940 കളിൽ ഇന്ത്യയിലും മ്യാന്മറിലും ക്യാപ്റ്റൻ മൂർ സൈനിക സേവനമനുഷ്ഠിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.