ഫൈസർ കോവിഡ് വാക്സിന് ബ്രിട്ടനിൽ അനുമതി; അടുത്ത ആഴ്ച മുതൽ വാക്സിനേഷൻ

ല​ണ്ട​ൻ: 13 ല​ക്ഷ​ത്തി​ലേ​റെ​പ്പേ​രെ കൊ​ന്നൊ​ടു​ക്കി​യ കോ​വി​ഡ്​ വൈ​റ​സി​നെ​തി​രെ കൂ​ട്ട പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ന്​ അ​നു​മ​തി ന​ൽ​കി ബ്രി​ട്ട​ൻ. ന്യൂ​യോ​ർ​ക്​ ആ​സ്ഥാ​ന​മാ​യ ഫൈ​സ​ർ ബ​യോ​ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സും ജ​ർ​മ​ൻ ക​മ്പ​നി​യാ​യ ബ​യോ​ൺ​ടെ​ക്കും സം​യു​ക്ത​മാ​യി​ വി​ക​സി​പ്പി​ച്ച വാ​ക്​​സി​നാ​ണ്​ ബ്രി​ട്ട​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. മ​നു​ഷ്യ​രി​ൽ ന​ട​ത്തി​യ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ 95 ശ​ത​മാ​നം വ​രെ ഫ​ല​പ്രാ​പ്​​തി അ​വ​കാ​ശ​പ്പെ​ട്ട വാ​ക്​​സി​നാ​ണ്​ ഫൈ​സ​ർ-​ബ​യോ​ൺ​ടെ​ക്കി​േ​ൻ​റ​ത്.

ആ​ദ്യ ഘ​ട്ട​ത്തി​ൽ എ​ട്ടു​ല​ക്ഷം ഡോ​സ്​ വാ​ക്​​സി​നാ​ണ്​ ന​ൽ​കു​ക. 21 ദി​വ​സം ഇ​ട​വി​ട്ട്​ ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​ൻ വീ​തം നാ​ലു​ല​ക്ഷം​പേ​ർ​ക്ക്​ ഇ​ത്​ ന​ൽ​കാ​നാ​കും. ആ​കെ 40 ദ​ശ​ല​ക്ഷം ഡോ​സ്​ വാ​ക്​​സി​ൻ ബ്രി​ട്ട​ൻ വാ​ങ്ങു​ന്നു​ണ്ട്. ഒ​രു ഡോ​സ്​ വാ​ക്​​സി​ന്​ 14.80 പൗ​ണ്ടാ​ണ്​ വി​ല(1,454 രൂ​പ).

രാ​ജ്യ​ത്തെ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​യ മ​രു​ന്ന്​ - ആ​രോ​ഗ്യ നി​യ​ന്ത്ര​ണ അ​തോ​റി​റ്റി​യാ​ണ്​ (എം.​എ​ച്ച്.​ആ​ർ.​എ) അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നാ​യി വാ​ക്​​സി​ൻ വാ​ങ്ങാ​ൻ ഗ​വ​ൺ​മെൻറി​ന്​ അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​തു​വ​രെ​യു​ള്ള പ​രീ​ക്ഷ​ണ​ഫ​ല​ങ്ങ​ൾ സൂ​ക്ഷ്​​മ​മാ​യി പ​ഠി​ച്ചും വാ​ക്​​സി​ൻ പ​ര​മാ​വ​ധി സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന്​ വി​ല​യി​രു​ത്തി​യു​മാ​ണ്​ എം.​എ​ച്ച്.​ആ​ർ.​എ വി​ദ​ഗ്​​ധ​ർ ശി​പാ​ർ​ശ സ​മ​ർ​പ്പി​ച്ച​തെ​ന്ന്​​ ആ​രോ​ഗ്യ വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞു. മൈ​ന​സ്​ 70 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ സൂ​ക്ഷി​ക്ക​ണ​മെ​ന്ന​തി​നാ​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി വാ​ക്​​സി​ൻ വി​ത​ര​ണം ബു​ദ്ധി​മു​​ട്ടേ​റി​യ കാ​ര്യ​മാ​ണെ​ന്ന്​ ബ്രി​ട്ട​െൻറ ആ​രോ​ഗ്യ വ​കു​പ്പ്​ സെ​ക്ര​ട്ട​റി മാ​റ്റ്​ ഹാ​ൻ​കോ​ക്ക്​ 'സ്​​കൈ ന്യൂ​സി'​നോ​ട്​ പ​റ​ഞ്ഞു.

കൊ​റോ​ണ വൈ​റ​സി​ൽ​നി​ന്ന്​ വേ​ർ​തി​രി​ച്ചെ​ടു​ത്ത സൂ​ക്ഷ്​​മ ജ​നി​ത​ക​ഘ​ട​ക​ത്തെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ശ​രീ​ര​ത്തെ കോ​വി​ഡി​നെ​തി​രെ പോ​രാ​ടാ​ൻ പ​ര്യാ​പ്​​ത​മാ​ക്കു​ക​യാ​ണ്​ ഫൈ​സ​ർ-​ബ​യോ​ൺ​ടെ​ക്​ വാ​ക്​​സി​ൻ ചെ​യ്യു​ന്ന​ത്. മെ​സ​ഞ്ച​ർ ആ​ർ.​എ​ൻ.​എ എ​ന്ന എം.​ആ​ർ.​എ​ൻ.​എ (ജൈ​വ ത​ന്മാ​ത്ര)​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ വാ​ക്​​സി​ൻ നി​ർ​മി​ക്കു​ന്ന​ത്. പ​രീ​ക്ഷ​ണ​ങ്ങ​ളി​ല​ല്ലാ​തെ ഇ​തു​വ​രെ എം.​ആ​ർ.​എ​ൻ.​എ വാ​ക്​​സി​ൻ മ​നു​ഷ്യ​രി​ൽ പ്ര​യോ​ഗി​ക്കാ​ൻ​ ഒ​രു രാ​ജ്യ​വും അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.