യുക്രെയ്ൻ: യൂറോപ്യൻ യൂനിയൻ യോഗം വിളിച്ചു, സേനയെ സജ്ജമാക്കി യു.എസ്

ബ്രസൽസ്: മുൻ സോവിയറ്റ് റിപ്പബ്ലിക്കായ യുക്രെയ്നിൽ റഷ്യ ആ​ക്രമണം നടത്തുമെന്ന ആശങ്ക പരന്നതോടെ പ്രശ്നം രമ്യമായി പരിഹരിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ. ഫ്രാൻസ് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, ജർമൻ ചാൻസലർ ഒലഫ് ഷോൾസ് എന്നിവരാണ് ബർലിനിൽ യോഗം ചേർന്നത്. കിഴക്കൻ യൂറോപ്പിലേക്ക് യു.എസും നാറ്റോ സഖ്യവും കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ തീരുമാനിച്ചതിനു പിറകെയാണിത്.

റഷ്യയുടെ ഭീഷണി നേരിടാൻ കിഴക്കൻ യൂറോപ്പിലേക്ക് 8500 സൈനികരെ അയക്കാനാണ് യു.എസ് പ്രസിഡന്‍റ് ജോ ബൈഡ​ന്‍റെ പദ്ധതി. യുക്രെയ്ൻ അതിർത്തിയിൽ ഒരു ലക്ഷത്തോളം സൈനികരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്.

മിസൈലുകളും ടാങ്കുകളും അടക്കമുള്ള യുദ്ധ സാമഗ്രികൾ വേറെയുമുണ്ട്. അതേസമയം, യുക്രെയ്നെ ആക്രമിക്കില്ലെന്നു വ്യക്തമാക്കിയ റഷ്യ യു.എസി​​ന്‍റെയും നാറ്റോസഖ്യത്തി​ന്‍റെയും നീക്കം സംഘർഷം വർധിപ്പിക്കാനുള്ള നടപടിയാണെന്നു കുറ്റപ്പെടുത്തി.

സ്ഥിതിഗതികൾ നിരീക്ഷിക്കാൻബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ലിസ് ട്രസ് അടുത്താഴ്ച യുക്രെയ്ൻ സന്ദർശിക്കും. സാഹചര്യം മുൻനിർത്തി മാത്രമേ മേഖലയിലേക്ക് സൈന്യത്തെ അയക്കുന്ന കാര്യം പരിഗണിക്കൂവെന്നും അവർ വ്യക്തമാക്കി.യുക്രെയ്നിലെ എംബസി ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ യു.എസ് നിർദേശിച്ചിരുന്നു.

Tags:    
News Summary - Ukraine: EU convenes meeting, us mobilizes troops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.