ഖാർകിവിൽ റഷ്യൻ ആക്രമണത്തിൽ തകർന്ന കെട്ടിടം

റഷ്യയെ തുരത്താനൊരുങ്ങി യുക്രെയ്ൻ

കിയവ്: ആദ്യ ആഴ്ചകളിലും മാസങ്ങളിലും റഷ്യ കൈവശപ്പെടുത്തിയ പ്രദേശങ്ങൾ സമ്പൂർണമായി തിരിച്ചുപിടിക്കാൻ അവസാനവട്ട നീക്കങ്ങളിൽ യുക്രെയ്ൻ. രാജ്യം തുടരുന്ന കനത്ത പ്രത്യാക്രമണത്തിൽ ഒരു മാസത്തിനിടെ 6,000 ചതുരശ്ര ലോമീറ്റർ ഭൂമി മോചിപ്പിച്ചതായി പ്രസിഡന്റ് വോളോദിമിർ സെലൻസ്കി പറഞ്ഞു.


വേണ്ടുവോളം ആയുധമെത്തിച്ച് യു.എസ് ഉൾപ്പെടെ രാജ്യങ്ങൾ കൂടെയുള്ളതിനാൽ റഷ്യയെ വൈകാതെ സമ്പൂർണമായി തുരത്താനാകുമെന്നാണ് പ്രതീക്ഷ. മാസങ്ങളായി റഷ്യ കൈവശംവെച്ചുപോന്ന ഖാർകിവ് മേഖലയിൽ ഒട്ടുമിക്ക പ്രദേശങ്ങളും ഇതിനകം യുക്രെയ്ൻ സേന തിരിച്ചുപിടിച്ചിട്ടുണ്ട്. ഇവിടെ നിലയുറപ്പിച്ച സൈനികരെ റഷ്യ പിൻവലിച്ചതായി യു.എസ് സൈനിക ഉദ്യേഗസ്ഥൻ പറഞ്ഞു.


സൈനിക നീക്കം ത്വരിതപ്പെടുത്താനും റഷ്യൻ സേനക്കുമേൽ അതിവേഗം വിജയം കൈവരിക്കാനും പാശ്ചാത്യ രാജ്യങ്ങൾ ആയുധ വിതരണം എളുപ്പത്തിലാക്കണമെന്ന് സെലൻസ്കി ആവശ്യപ്പെട്ടു. ഫെബ്രുവരി 24ന് റഷ്യൻ അധിനിവേശം ആരംഭിച്ചശേഷം വിവിധ രാജ്യങ്ങൾ ശതകോടികളുടെ ആയുധങ്ങളാണ് ഇതിനകം കൈമാറിയത്. കൂടുതൽ കൈമാറുമെന്ന് വാഗ്ദാനവുമുണ്ട്.


തെക്ക്, കിഴക്കൻ മേഖലകളിലായി യുക്രെയ്നിന്റെ അഞ്ചിലൊന്നും നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലാണ്. ഇതാണ് പതിയെ തിരിച്ചുപിടിക്കുന്ന ദൗത്യം പുരോഗമിക്കുന്നത്. രണ്ടു മേഖലകളിലും റഷ്യ വലിയ തിരിച്ചടി നേരിടുന്നതായാണ് ഏറ്റവും ഒടുവിലെ റിപ്പോർട്ടുകൾ.


കിഴക്കൻ മേഖലയിലെ ഡോണെറ്റ്സ്ക് പൂർണമായി പിടിക്കാനുള്ള റഷ്യൻ ശ്രമങ്ങൾ മാസങ്ങൾ പിന്നിട്ടിട്ടും വിജയം കണ്ടിട്ടില്ല. മാത്രവുമല്ല, നേരത്തേ പിടിച്ച ലുഹാൻസ്കിൽ യുക്രെയ്ൻ ആക്രമണം വൈകാതെയുണ്ടാകുമെന്നാണ് സൂചന. അതേസമയം, 2014ൽ പിടിച്ചടക്കിയ ക്രിമിയയോടു ചേർന്ന മേഖലകൾ പിടിക്കാനുള്ള നീക്കമാണ് കഴിഞ്ഞ ദിവസങ്ങളിൽ റഷ്യ നടത്തുന്നത്. തിരിച്ചടി ശക്തമാണെങ്കിലും യുക്രെയ്നിൽ ൈവകാതെ ലക്ഷ്യം നേടുമെന്ന് ഇപ്പോഴും റഷ്യ അവകാശപ്പെടുന്നു. 

Tags:    
News Summary - Ukraine is ready to chase Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.