IMAGE: reuters

ആണവ നിലയത്തിൽ ഷെൽവർഷം; പഴിചാരി റഷ്യയും യുക്രെയ്നും

കിയവ്: ഏറെയായി റഷ്യൻ നിയന്ത്രണത്തിലുള്ള യുക്രെയ്നിലെ സപോറിഷിയ ആണവ നിലയം ആക്രമിക്കപ്പെട്ട സംഭവത്തിൽ പരസ്പരം പഴിചാരി യുക്രെയ്നും റഷ്യയും. നിലയത്തിലെ ഓപറേറ്റിങ് പവർ യൂനിറ്റിൽനിന്ന് 400 മീറ്റർ മാറിയാണ് ഷെല്ലുകൾ പതിച്ചത്. ഇതേ തുടർന്ന് ആണവവികിരണമൊഴിവാക്കാൻ ഒരു നിലയത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തി. അതേസമയം, ഉറാഗാൻ റോക്കറ്റ് ആണ് പതിച്ചതെന്നും യുക്രെയ്ൻ സേനയാണ് തൊടുത്തതെന്നും റഷ്യ ആരോപിച്ചു.

ശുദ്ധീകരിച്ച ആണവ ഇന്ധന സംഭരണകേന്ദ്രവും ആണവ വികിരണ നിയന്ത്രണസ്ഥാനവും നിലകൊള്ളുന്നത് ഇതിന് തൊട്ടരികെയാണ്. നിലയത്തിന്റെ ഭരണനിർവഹണ ഓഫിസ് കെട്ടിടങ്ങളും തൊട്ടുചേർന്ന സംഭരണ കേന്ദ്രവും ആക്രമണത്തിൽ തകർന്നു. ഇപ്പോഴും പ്രവർത്തനക്ഷമമായ നിലയത്തിനരികെ റോക്കറ്റ് പതിച്ചത് ആശങ്കയുയർത്തുന്നുണ്ട്. നിലയം റഷ്യ പിടിച്ചെങ്കിലും ഇപ്പോഴും പ്രവർത്തനം നിയന്ത്രിക്കുന്നത് യുക്രെയ്ൻ വിദഗ്ധരാണ്. ഞായറാഴ്ചയുണ്ടായ ആക്രമണത്തിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ മാരിയാനോ ഉത്കണ്ഠ അറിയിച്ചു. .

അതിനിടെ, യുക്രെയ്നിൽനിന്ന് ധാന്യങ്ങളുമായി നാലു കപ്പലുകൾകൂടി പുറപ്പെട്ടു. ചോളവും സോയയും കയറ്റിയ കപ്പലുകളാണ് രാജ്യം വിട്ടത്. കരിങ്കടലിൽ പുതുതായി പിവ്ഡെനിൽ തുറമുഖം വഴിയും കപ്പലുകൾ പുറപ്പെട്ടത് യുക്രെയ്ന് ആശ്വാസമാകും. 

Tags:    
News Summary - Ukraine power plant shelled again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.