യുനൈറ്റഡ് നേഷൻസ്: ചെങ്കടലിൽ കപ്പലുകൾക്കുനേരെ യമനിലെ ഹൂതികൾ നടത്തുന്ന ആക്രമണത്തെ അപലപിച്ച് യു.എൻ രക്ഷാസമിതി. 15 അംഗ രക്ഷാസമിതിയിൽ അൽജീരിയ, ചൈന, മൊസാംബീക്, റഷ്യ എന്നിവ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
അമേരിക്കയും ജപ്പാനും ചേർന്ന് അവതരിപ്പിച്ച പ്രമേയത്തെ 11 രാജ്യങ്ങൾ അനുകൂലിച്ചപ്പോൾ ആരും എതിർത്ത് വോട്ടുചെയ്തില്ല. റഷ്യ ഭേദഗതി നിർദേശിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ഗസ്സയിൽ 23000ത്തിലേറെ സാധാരണക്കാരെ കൊലപ്പെടുത്തിയതിനെ മറന്നുള്ള പ്രമേയത്തോടൊപ്പം നിൽക്കാൻ കഴിയില്ലെന്ന് അൽജീരിയൻ അംബാസഡർ അമർ ബിൻത്ജമ പറഞ്ഞു.
ആഗോള വ്യാപാരത്തെ ബാധിക്കുന്ന ആക്രമണം ഹൂതികൾ ഉടൻ അവസാനിപ്പിക്കണമെന്നും സംഘർഷം വ്യാപിക്കുന്നത് തടയാൻ നയതന്ത്ര ശ്രമം തുടരണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.