ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിനിടെ യു.എൻ സുരക്ഷാസമിതിയുടെ നിർണായക യോഗം ഇന്ന്

വാഷിങ്ടൺ: ഫലസ്തീൻ ചെറുത്തുനിൽപ്പ് സംഘടന ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെ യു.എൻ സുരക്ഷാസമിതിയുടെ നിർണായക യോഗം ഇന്ന് നടക്കും. കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങളെ അപലപിച്ച് യു.എൻ സെക്രട്ടറി ജനറൽ അ​ന്റോണിയോ ഗുട്ടറസ് രംഗത്തെത്തിയിരുന്നു. വലിയ സംഘർഷം തടയാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് യു.എൻ വക്താവ് സ്റ്റീഫൻ ഡുജാറിക് പ്രസ്താവനയിൽ അറിയിച്ചു.

ഇരു രാജ്യങ്ങളിലേയും സാധാരണക്കാരായ ജനങ്ങളുടെ കാര്യത്തിൽ യു.എൻ സെക്രട്ടറി ജനറൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചുവെന്ന് ഏജൻസി പുറത്തിറക്കിയ പ്രസ്താവന പറയുന്നു. സിവിലയൻമാരെ സംരക്ഷിക്കണമെന്നും അന്താരാഷ്ട്രതലത്തിലുള്ള മനുഷ്യാവകാശ നിയമങ്ങൾ ഇരു രാജ്യങ്ങളും പാലിക്കണമെന്നും ഡുജാറിക് പറഞ്ഞു.

ഫ​ല​സ്തീ​ൻ ചെ​റു​ത്തു​നി​ൽ​പ്​ സം​ഘ​ട​ന ‘ഹ​മാ​സ്’ അ​ധി​നി​വി​ഷ്ട ഗ​സ്സ​യി​ൽ​നി​ന്ന് ക​ര, വ്യോ​മ, ക​ട​ൽ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഇ​സ്രാ​യേ​ലിൽ കടന്നുകയറി ശ​നി​യാ​ഴ്ച നടത്തിയ അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണ​ത്തി​ൽ 250ഓളം ​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 1500 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തിരുന്നു. മിന്നലാ​ക്രമണത്തിൽ ഞെട്ടിയ ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണത്തിലൂടെ തിരിച്ചടി തുടങ്ങി. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 232ഓ​ളം പേ​ർ കൊ​ല്ല​പ്പെ​ട്ടു. 1610 പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. മ​ര​ണ​സം​ഖ്യ ഉ​യ​രു​​ക​യാ​ണ്.

ഇ​ക്ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച, ജൂ​ത വി​ശേ​ഷ ആ​ച​ര​ണ​മാ​യ ‘സൂ​ക്കോ​ത്തി’​ന്റെ പേ​രി​ൽ എ​ണ്ണൂ​റോ​ളം ഇ​സ്രാ​യേ​ലി കു​ടി​യേ​റ്റ​ക്കാ​രും ജൂ​ത പു​രോ​ഹി​ത​രും കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​ലെ അ​ൽ അ​ഖ്സ പ​ള്ളി​യി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി കു​ത്തി​യി​രി​ക്കു​ക​യും ഇ​സ്രാ​യേ​ൽ സൈ​ന്യം ഫ​ല​സ്തീ​നി​ക​ൾ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ ഫ​ല​സ്തീ​നി​ൽ പ്ര​ക്ഷു​ബ്​​ധാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് ക​ര​യും ക​ട​ലും ആ​കാ​ശ​വും വ​ഴി ഇ​സ്രാ​യേ​ൽ അ​തി​ർ​ത്തി​ക​ൾ ഭേ​ദി​ച്ച് ഹ​മാ​സി​ന്‍റെ സാ​യു​ധ​വി​ഭാ​ഗ​മാ​യ ഖ​സ്സാം ബ്രി​ഗേ​ഡി​ന്‍റെ ഭ​ട​ന്മാ​ർ ഇ​സ്രാ​യേ​ലി​ലേ​ക്ക്​ ഇ​ര​ച്ചു​ക​യ​റി​യ​ത്.

Tags:    
News Summary - UN Security Council to meet Sunday over attacks on Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.