ധാക്ക: അന്തമാൻ നദിയിൽ ഒറ്റപ്പെട്ടുപോയ 81 റോഹിങ്ക്യൻ മുസ്ലിംകൾക്ക് അഭയം നൽകാൻ ബംഗ്ലാദേശിന് ഒരു ബാധ്യതയുമില്ലെന്ന് ധനമന്ത്രി എ.കെ. അബ്ദുൽ മേമൻ. ഇന്ത്യൻ തീരദേശേസനയാണ് ഇവരെ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവർക്ക് വെള്ളവും ഭക്ഷണവും നൽകിയതിനുശേഷം ബംഗ്ലാദേശിലേക്ക് അയക്കാൻ നടപടിയാരംഭിക്കുകയും ചെയ്തു. ഇതു ശ്രദ്ധയിൽ പെടുത്തിയ
പ്പോഴായിരുന്നു മന്ത്രിയുടെ മറുപടി. റോഹിങ്ക്യൻ അഭയാർഥികൾ മ്യാന്മർ പൗരന്മാരാണ്. അവർ ബംഗ്ലാദേശികളല്ല, അതിനാൽ അവരെ സ്വീകരിക്കേണ്ട ഒരു ബാധ്യതയും ഞങ്ങൾക്കില്ല. ബംഗ്ലാദേശിെൻറ നാവികാതിർത്തിയിൽനിന്ന് 1700 കി.മീ അകലെയായാണ് റോഹിങ്ക്യകളെ കണ്ടെത്തിയത്. ഇന്ത്യയിൽനിന്ന് 147 കിലോമീറ്റർ അകലെയായാണവരെ കണ്ടെത്തിയത്. മ്യാന്മറിൽനിന്ന് 324 കിലോമീറ്ററും. മറ്റുരാജ്യങ്ങൾക്കും അഭയാർഥികളെ സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം റോയിട്ടേഴ്സിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.