ജനീവ: കോവിഡ് വന്നുപോകെട്ടയെന്ന നിലപാട് അപകടകരമെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയോസസ്. കോവിഡ് വന്നാൽ പ്രതിരോധശേഷി ലഭിക്കുമെന്ന പ്രചരണം തെറ്റാണ്. കോവിഡ് രോഗത്തെ തെറ്റായ രീതിയിൽ സമീപിക്കാൻ കഴിയില്ല. പരമാവധി ആളുകളിലേക്ക് കോവിഡ് രോഗം ബാധിക്കെട്ടയെന്ന് കരുതരുതെന്നും ഇത് അസാന്മാർഗികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാക്സിനേഷെൻറ സങ്കൽപ്പമാണ് ആർജിത പ്രതിരോധം. വാക്സിനേഷൻ ഒരു ഘട്ടത്തിലെത്തിയാൽ മാത്രമേ ഇവ കൈവരിക്കാൻ സാധിക്കൂ. അതായത് 95 ശതമാനം പേരിൽ വാക്സിൻ എത്തിയാൽ അഞ്ചുശതമാനം പേരിൽ രോഗപ്രതിരോധ ശേഷി കൈവരും. പോളിയോ രോഗത്തിൽ ഇൗ ഘട്ടം 80 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ആർജിത പ്രതിരോധം ജനങ്ങളെ രോഗത്തിൽനിന്ന് മുക്തരാക്കുന്നതിന് മാത്രമാണ്. അല്ലാതെ രോഗികളുടെ എണ്ണം കൂട്ടുന്നതിനല്ല. പൊതുജനാരോഗ്യ ചരിത്രത്തിെൻറ ഒരു ഘട്ടത്തിൽ പോലും പകർച്ചവ്യാധിയോട് പ്രതിരോധിക്കാനുള്ള മാർഗമായി ആർജിത പ്രതിരോധ ശേഷിയെ ഉപയോഗിച്ചിട്ടില്ല. ഇൗ തന്ത്രം ശാസ്ത്രീയമായും ധാർമികമായും പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അദാനോം കൂട്ടിച്ചേർത്തു.
അപകടകരമായ ഒരു വൈറസിനെ കൂടുതൽ പകരാൻ അനുവദിക്കുന്നത് അനീതിയാണ്. അത് ഒരിക്കലും പ്രതിരോധ മാർഗവുമല്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന് എതിരായി എങ്ങനെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുമെന്നത് സംബന്ധിച്ച വിവരങ്ങളുടെ അഭാവവും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിരോധ ശേഷി എത്ര ശക്തമാണെന്നും ആൻറിബോഡി ശരീരത്തിൽ എത്രനാൾ നിലനിൽക്കുമെന്നും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
മിക്ക രാജ്യങ്ങളുടെയും ജനസംഖ്യയിൽ 10 ശതമാനത്തിൽ താഴെ മാത്രമാണ് രോഗം ബാധിച്ചത്. കോവിഡിനെ നേരിടാൻ കുറുക്കുവഴികളോ മാന്ത്രിക വിദ്യയോ ഇല്ല. മാർഗം സമഗ്രമായ സമീപനം മാത്രമാണ്. പോരടാൻ എല്ലാ ആയുധങ്ങളും എടുത്ത് പ്രയോഗിക്കണം -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.