മുംബൈ: ഐ.ഐ.ടിയിലെ കമ്പ്യൂട്ടർ ലാബിന് തീയിട്ട് അജ്ഞാതർ. കമ്പ്യൂട്ടറുകളും പ്രൊജക്ടറും എ.സിയും ഉൾപ്പടെ തീപിടിത്തത്തിൽ കത്തിനശിച്ചു. ആറ് കമ്പ്യൂട്ടറുകളും നാല് ചെയറുകളും പ്രൊജക്ടറും സ്ക്രീനും രണ്ട് എ.സികളും കത്തിനശിച്ചവയിൽ ഉൾപ്പെടുന്നു. ആകെ 1.50 ലക്ഷം കോടിയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്.
ഡിസംബർ 31ാം തീയതി രാത്രി 6.15നും 8.45നും ഇടയിലാണ് തീപിടിത്തമുണ്ടായത്. മണ്ണെണ്ണ പോലുള്ള വസ്തു ഉപയോഗിച്ചാണ് ലാബിൽ തീകത്തിച്ചതെന്നാണ് വിവരം. ഭാരതീയ ന്യായ് സൻഹിതയിലെ സെക്ഷൻ 326(എഫ്) പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഐ.ഐ.ടിയിലെ പി.എച്ച്.ഡി വിദ്യാർ പങ്കരാജാണ് കമ്പ്യൂട്ടർ ലാബിൽ നിന്നും ആദ്യം പുക ഉയരുന്നത് ആശ്രദ്ധിച്ചത്. ഉടൻ തന്നെ വിദ്യാർഥി ഇക്കാര്യ അധ്യാപകൻ ചന്ദ്രശേഖർ ത്യാഗരാജനെ അറിയിച്ചു. ത്യാഗരാജനും മറ്റു വിദ്യാർഥികളും സുരക്ഷാജീവനക്കാരും സംഭവസ്ഥലത്തേക്ക് എത്തി.
ഉടൻ തന്നെ ഫയർഫോഴ്സെത്തി തീയണച്ചുവെങ്കിലും കമ്പ്യൂട്ടറുകളും എ.സിയും കത്തിനശിക്കുകയായിരുന്നു. ബോംബെ ഐ.ഐ.ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ കേസ് എടുത്തിട്ടുണ്ടെന്ന് സീനിയർ പൊലീസ് ഇൻസ്പെക്ടർ ജിതേന്ദ്ര സോനവാനെ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.