ടെക്സാസ്: തെക്കൻ ടെക്സാസിൽ കുടിയേറ്റക്കാർ സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ട് 11 പേർ മരിച്ചു. 20 പേർക്ക് ഗുരുതര പരിക്കേറ്റു. പ്രാദേശിക സമയം വൈകീട്ട് നാലിന് അമേരിക്ക-മെക്സിക്കൻ അതിർത്തിയിൽ നിന്ന് 150 കിലോമീറ്റർ അകലെയാണ് സംഭവം.
ബ്രൂക്ക് കൗണ്ടിയിലെ ഫൽഫൂരിയാസ് പട്ടണത്തിന് തെക്കായിരുന്നു അപകടം. അപകടസമയത്ത് വാഹനത്തിൽ 30 കുടിയേറ്റക്കാരാണ് ഉണ്ടായിരുന്നത്.
ഹൈവേ 281ലൂടെ അമിത വേഗതയിൽ വരുകയായിരുന്ന വാൻ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ടെക്സാസ് സുരക്ഷാ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.