ഫിജി: സോളമൻ ദ്വീപുകളിലെ എംബസി പുനഃസ്ഥാപിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കെൻ. പസഫിക് ദ്വീപിൽ ചൈനയുടെ സ്വാധീനം തടയുന്നതിന്റെ ഭാഗമായാണിത്. സമീപമേഖലയായ ഫിജി സന്ദർശിക്കുന്നതിനിടെയാണ് ബ്ലിങ്കെൻ ഇക്കാര്യം അറിയിച്ചത്. 18 ദ്വീപരാഷ്ട്രത്തലവൻമാരുമായി ഓൺലൈൻ വഴി ബ്ലിങ്കെൻ കൂടിക്കാഴ്ച നടത്തി.
പസഫിക് മേഖലയിൽ ചൈനയുടെ സ്വാധീനം തടയുന്നതിന് യു.എസ് പ്രതിജ്ഞാദ്ധമാണെന്ന് അറിയിക്കുകയും ചെയ്തു. ആറു പ്രധാന ദ്വീപുകളും ഓഷ്യാനിയയിലെ 900 ലധികം ചെറുദ്വീപുകളും ഉൾപ്പെട്ട മേഖലയാണ് സോളമൻ ദ്വീപുകൾ. കലാപത്തെതുടർന്ന് 1993ലാണ് സോളമൻ ദ്വീപിന്റെ തലസ്ഥാനമായ ഹൊനൈറയിലെ എംബസി യു.എസ് അടച്ചുപൂട്ടിയത്. ഇപ്പോൾ യു.എസ് കോൺസുലേറ്റ് മാത്രമേ അവിടെയുള്ളൂ.
സോളമൻ ദ്വീപുകളിൽ ചൈന ആധിപത്യം സ്ഥാപിക്കുേമാ എന്ന ആശങ്കയിലാണ് യു.എസ്. പൊലീസ് സേനയുടെ പരിശീലനത്തിനായി ഉദ്യോഗസ്ഥരെ അയക്കാമെന്ന ചൈനയുടെ വാഗ്ദാനം കഴിഞ്ഞ ഡിസംബറിൽ സോളമൻ സർക്കാർ സ്വാഗതം ചെയ്തിരുന്നു. 37 വർഷത്തിനിടെ ആദ്യമായാണ് ഒരു യു.എസ് സെക്രട്ടറി ഫിജി സന്ദർശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.