വാഷിങ്ടൺ: 12 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാൻ അമേരിക്ക അനുമതി നൽകി. ഫൈസറിെൻറ വാക്സിനാവും കുട്ടികൾക്ക് നൽകുക. വാക്സിനേഷൻ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിെൻറ ഭാഗമായാണ് നടപടി. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് അനുമതി നൽകിയത്. ഫൈസർ കുട്ടികളിൽ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു.
കുട്ടികൾക്ക് വാക്സിൻ കുത്തിവെക്കുന്നതിനുള്ള മാർഗനിർദേശം പുറത്തിറങ്ങിയാലുടൻ ഇവർക്ക് വാക്സിൻ നൽകുമെന്ന് ഫൈസർ അറിയിച്ചു. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ അമേരിക്കയുടെ നിർണായക മുന്നേറ്റമാണിതെന്ന് പ്രസിഡൻറ് ജോ ബൈഡനും പ്രതികരിച്ചു.
2000ത്തോളം കുട്ടികളിലാണ് ഫൈസർ വാക്സിൻ പരീക്ഷിച്ചത്. മുതിർന്നവരിൽ ഉണ്ടാവുന്നതിനേക്കാൾ കൂടുതൽ ആൻറിബോഡി കുട്ടികളിലുണ്ടായെന്ന് പരീക്ഷണത്തിലൂടെ വ്യക്തമായെന്ന് കമ്പനി അറിയിച്ചു. നേരത്തെ കാനഡയും കുട്ടികൾക്ക് വാക്സിൻ നൽകാൻ അനുമതി കൊടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.