ബോയിങ്​ 737 മാക്​സിനുള്ള നിരോധനം നീക്കി യു.എസ്​

വാഷിങ്​ടൺ: രണ്ട്​ വർഷത്തെ പരിശോധനകൾക്ക്​ ശേഷം ബോയിങ്​ 737 മാക്​സ്​ വിമാനങ്ങൾക്കുള്ള നിരോധനം നീക്കി യു.എസ്​. സോഫ്​റ്റ്​വെയർ അപ്​ഗ്രേഡേഷനും പൈലറ്റുമാർക്ക്​ പ്രത്യേക പരിശീലനവും നടത്തിയെന്ന്​ ബോയിങ്​ യു.എസ്​ ഫെഡറൽ എവിയേഷൻ അധികൃതരെ അറിയിച്ചു. തുടർന്നാണ്​ കമ്പനിയുടെ നിരോധനം നീക്കിയത്​. 20 മാസത്തിന്​ ശേഷമാണ്​ ബോയിങ്​ വീണ്ടും പറക്കാനൊരുങ്ങുന്നത്​.

അഞ്ച്​ മാസത്തിനിടെ രണ്ട്​ അപകടങ്ങളുണ്ടായതോടെയാണ്​ ബോയിങ്​ 737 മാക്​സി​െൻറ സുരക്ഷയിൽ ആശങ്കയുയർന്നത്​. ഇന്തോനേഷ്യയിലും എത്യോപയിലുമായി നടന്ന അപകടങ്ങളിൽ 346 പേരാണ്​ കൊല്ലപ്പെട്ടത്​. തുടർന്ന്​ ഭൂരിപക്ഷം രാജ്യങ്ങളും ബോയിങ് 737 മാക്​സ്​ വിമാനങ്ങൾക്ക്​ നിരോധനം ഏർപ്പെടുത്തി.

എയർബസി​െൻറ എ320നിയോക്ക്​ എതിരാളിയായാണ്​ ​ 737 മാക്​സിനെ ബോയിങ്​ പുറത്തിറക്കിയത്​. എന്നാൽ, അപകടങ്ങളുണ്ടായതോടെ മിക്ക രാജ്യങ്ങളും ബോയിങ്​ വിമാനം ഉപ​േയാഗിക്കുന്നത്​ നിർത്തിവെച്ചു. യു.എസ്​ അനുമതി നൽകിയാലും മറ്റ്​ രാജ്യങ്ങളിൽ വിമാനം പറക്കണമെങ്കിൽ അതാത്​ രാജ്യങ്ങളുടെ അംഗീകാരം കൂടി വേണം.

Tags:    
News Summary - US Ends Boeing 737 MAX Flight Ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.