റഷ്യൻ വിമാനങ്ങൾ അലാസ്​കക്ക്​ സമീപം തടഞ്ഞ്​ യു.എസ്

വാഷിങ്​ടൺ: അലാസ്​കക്ക്​ സമീപം റഷ്യയുടെ നാല്​ വിമാനങ്ങൾ തടഞ്ഞ്​ യു.എസ്​. റഷ്യയുടെ ടുപലേവ്​ ടു 142 വിമാനങ്ങളെയാണ്​ യു.എസ്​ എഫ്​ 22 പോർ വിമാനങ്ങൾ ശനിയാഴ്​ച തടഞ്ഞത്​. നോർത്ത്​ അമേരിക്കൻ എയ്​റോസ്​പേസ്​ ഡിഫൻസ്​ കമാൻഡാണ്​ ഇക്കാര്യം അറിയിച്ചത്​.

അലാസ്​കൻ എയർ ഡിഫൻസ്​ ഐഡിൻറിഫിക്കേഷൻ സോണിൽ എത്തിയതിനെ തുടർന്നാണ്​ വിമാനങ്ങൾ തടഞ്ഞതെന്നാണ്​ സൂചന. അതേസമയം, റഷ്യൻ വിമാനങ്ങൾ രാജ്യാന്തര വ്യോമപാതയിൽ തന്നെയായിരുന്നെന്നും യു.എസി​​െൻറ അധീനതയിലുള്ള മേഖലയിലേക്ക്​ കടന്നിട്ടില്ലെന്ന റിപ്പോർട്ടുകളും പുറത്ത വരുന്നുണ്ട്​.

നോർത്ത്​ അമേരിക്കൻ എയ്​റോസ്​പേസ്​ ഡിഫൻസ്​ കമാൻഡി​​െൻറ പ്രതികരണം അനുസരിച്ച്​ അലാസ്​കൻ ദ്വീപ്​ സമൂഹമായ അലൂഷന്​ തെക്ക്​ 65 നോട്ടിക്കൽ മെൽ അടുത്തുവരെയാണ്​ റഷ്യൻ വിമാനങ്ങൾ പറന്നെത്തിയത്​. ബുധനാഴ്​ചയും അലാസ്​കയിൽ രണ്ട്​ റഷ്യൻ വിമാനങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

Tags:    
News Summary - US F-22 jets intercept Russian maritime patrol aircraft off Alaska

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.