പൊലീസ് വാഹനത്തിനു മുകളിലൂടെ കാർ ഓടിക്കാൻ ശ്രമം: ഇന്ത്യൻ യുവാവ് അറസ്റ്റിൽ -വിഡിയോ

മിസുസാഗ (കാനഡ): കാനഡ പൊലീസിന്റെ കാറിനു മുകളിൽ മോഷ്ടിച്ച വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ച സംഭവത്തിൽ ഇന്ത്യൻ യുവാവ് അറസ്റ്റിൽ. ബ്രാംപ്ടണിൽ നിന്നുള്ള പഞ്ചാബ് സ്വദേശി രമൺപ്രീത് സിങ് (25) ആണ് ഒന്നിലധികം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന് പിടിയിലായത്.

മിസുസാഗയിലെ ടിം ഹോർട്ടൺസ് ഡ്രൈവ്-ത്രൂവിൽ പോലീസ് വാഹനങ്ങൾക്ക് മുകളിലൂടെ കാർ ഓടിക്കാൻ ശ്രമിച്ചതിന് അര ഡസൻ കേസുകളാണ് ഇയാൾക്കെതിരെ എടുത്തത്. മോഷ്ടിച്ച വാഹനം പൊലീസ് കാറിനു മുകളിലൂടെ ഓടിക്കാൻ ശ്രമിക്കുന്ന ഇയാളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

സംശയാസ്പദമായ വാഹനം ഉണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് പൊലീസ് ഗോർവേ ഡ്രൈവിന് സമീപമുള്ള വെസ്റ്റ്‍വുഡ് മാൾ ഏരിയയിലേക്ക് വരികയും മോഷ്ടിച്ച വാഹനം കണ്ടെത്തുകയുമായിരുന്നു. ഡ്രൈവർ വാഹനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് അക്രമിയെ തോക്ക് ചൂണ്ടി കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.

Tags:    
News Summary - Attempting to drive a car over a police vehicle: Indian youth arrested - video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.