യുക്രെയ്ന് മുടക്കാൻ പണമില്ലെന്ന് വൈറ്റ് ഹൗസ്; യു.എസ് സെനറ്റുമായി മുഖാമുഖം ഒഴിവാക്കി സെലൻസ്കി

വാ​ഷി​ങ്ട​ൺ: ഇ​സ്രാ​യേ​ലി​ന് ഉ​പാ​ധി​ക​ളി​ല്ലാ​ത്ത സ​ഹാ​യ​ഹ​സ്തം നീ​ട്ടു​ന്ന​തി​നി​ടെ കി​ഴ​ക്ക​ൻ യൂ​റോ​പ്പി​ൽ റ​ഷ്യ​യോ​ട് മ​ല്ലി​ട്ടു​നി​ൽ​ക്കു​ന്ന യു​ക്രെ​യ്നെ മ​റ​ന്നു​പോ​യ യു.​എ​സ് നി​ല​പാ​ടി​നെ​ച്ചൊ​ല്ലി ന​യ​ത​ന്ത്ര പ്ര​തി​സ​ന്ധി. യു.​എ​സ് സെ​ന​റ്റി​ൽ ഓ​ൺ​ലൈ​നാ​യി ന​ട​ക്കേ​ണ്ട സം​സാ​രം അ​വ​സാ​ന നി​മി​ഷം സെ​ല​ൻ​സ്കി വേ​ണ്ടെ​ന്നു​വെ​ച്ചു. ത​ങ്ങ​ൾ​ക്ക് സ​ഹാ​യ​മൊ​ഴു​കി​യി​ല്ലെ​ങ്കി​ൽ റ​ഷ്യ​യു​മാ​യി ​യു​ദ്ധം തോ​റ്റു​പോ​കു​മെ​ന്ന് നേ​ര​ത്തേ സെ​ല​ൻ​സ്കി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ‘ഞ​ങ്ങ​ൾ​ക്ക് പ​ണ​മി​ല്ല. സ​മ​യ​വു​മി​ല്ല’ എ​ന്നാ​യി​രു​ന്നു വൈ​റ്റ് ഹൗ​സ് ബ​ജ​റ്റ് ഡ​യ​റ​ക്ട​ർ ഷാ​ല​ൻ​ഡ യ​ങ്ങി​ന്റെ പ്ര​തി​ക​ര​ണം.

ഡി​സം​ബ​റി​നു മു​മ്പ് യു.​എ​സ് കോ​ൺ​ഗ്ര​സ് കൂ​ടു​ത​ൽ തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഇ​​ല്ലാ​ത്ത​പ​ക്ഷം റ​ഷ്യ​ക്കെ​തി​രാ​യ യു.​എ​സ് പോ​രാ​ട്ടം വ​ഴി​യി​ലാ​കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. യു​ക്രെ​യ്നി​ൽ റ​ഷ്യ കൂ​ടു​ത​ൽ പി​ടി​മു​റു​ക്കു​ക​യാ​ണെ​ന്ന വാ​ർ​ത്ത​ക​ൾ​ക്കി​ടെ​യാ​ണ് ന​യ​ത​ന്ത്ര പ്ര​തി​സ​ന്ധി.

Tags:    
News Summary - US funds for Ukraine's Russia defense nearly gone, White House warns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.