യുക്രെയ്ന് മുടക്കാൻ പണമില്ലെന്ന് വൈറ്റ് ഹൗസ്; യു.എസ് സെനറ്റുമായി മുഖാമുഖം ഒഴിവാക്കി സെലൻസ്കി
text_fieldsവാഷിങ്ടൺ: ഇസ്രായേലിന് ഉപാധികളില്ലാത്ത സഹായഹസ്തം നീട്ടുന്നതിനിടെ കിഴക്കൻ യൂറോപ്പിൽ റഷ്യയോട് മല്ലിട്ടുനിൽക്കുന്ന യുക്രെയ്നെ മറന്നുപോയ യു.എസ് നിലപാടിനെച്ചൊല്ലി നയതന്ത്ര പ്രതിസന്ധി. യു.എസ് സെനറ്റിൽ ഓൺലൈനായി നടക്കേണ്ട സംസാരം അവസാന നിമിഷം സെലൻസ്കി വേണ്ടെന്നുവെച്ചു. തങ്ങൾക്ക് സഹായമൊഴുകിയില്ലെങ്കിൽ റഷ്യയുമായി യുദ്ധം തോറ്റുപോകുമെന്ന് നേരത്തേ സെലൻസ്കി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ‘ഞങ്ങൾക്ക് പണമില്ല. സമയവുമില്ല’ എന്നായിരുന്നു വൈറ്റ് ഹൗസ് ബജറ്റ് ഡയറക്ടർ ഷാലൻഡ യങ്ങിന്റെ പ്രതികരണം.
ഡിസംബറിനു മുമ്പ് യു.എസ് കോൺഗ്രസ് കൂടുതൽ തുക അനുവദിക്കണമെന്നും ഇല്ലാത്തപക്ഷം റഷ്യക്കെതിരായ യു.എസ് പോരാട്ടം വഴിയിലാകുമെന്നും അവർ പറഞ്ഞു. യുക്രെയ്നിൽ റഷ്യ കൂടുതൽ പിടിമുറുക്കുകയാണെന്ന വാർത്തകൾക്കിടെയാണ് നയതന്ത്ര പ്രതിസന്ധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.