വാഷിങ്ടൺ: ട്രംപ് നടപ്പാക്കിയ കടുത്ത മുസ്ലിം വിരുദ്ധ നിയമങ്ങൾ വേണ്ടെന്നുവെച്ച് അമേരിക്കൻ സഭ. മതം അടിസ്ഥാനമാക്കി രാജ്യേത്തക്ക് പ്രവേശന വിലക്ക് നടപ്പാക്കാൻ അനുമതി നൽകുന്ന നിയമമാണ് അവസാനമായി യു.എസ് പ്രതിനിധി സഭ റദ്ദാക്കിയത്.
മുസ്ലിം ഭൂരിപക്ഷമുള്ള നിരവധി രാജ്യങ്ങളിൽനിന്ന് യു.എസിലേക്ക് പ്രവേശനം മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വിലക്കിയിരുന്നു. ഇതോടെ, ഈ രാജ്യങ്ങളിൽനിന്ന് കുടിയേറിയ നിരവധി കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. അവധിക്ക് നാട്ടിലേക്ക് കുടുംബാംഗങ്ങൾ പോയി തിരിച്ചുവരുന്നതുൾപെടെ വിലക്കിന്‍റെ പരിധിയിൽവന്നു. മുസ്ലിംകൾക്കും ആഫ്രിക്കക്കാർക്കുമെതിരെ അക്രമ സംഭവങ്ങൾ വർധിക്കാനും രണമായി. ആരോഗ്യ സേവനം നിരസിക്കപ്പെട്ടും പരിപാടികളിൽ പെങ്കടുക്കാൻ വിലക്കുവീണും നിയമം വംശീവാദികൾ ഏറ്റെടുക്കുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് 'വിലക്കില്ലാ നിയമം' 218-208ന് പ്രതിനിധി സഭ പാസാക്കിയത്. സെനറ്റ് കൂടി കടന്നാലേ നിയമമാകൂ.
ട്രംപ് നടപ്പാക്കിയ യാത്ര വിലക്ക് നേരത്തെ പ്രസിഡന്‍റ് ജോ ബൈഡൻ ജനുവരി 20ന് റദ്ദാക്കിയിരുന്നു. അധികാരമേറിയ ആദ്യ ദിവസത്തെ ഉത്തരവുകളിലൊന്നായിരുന്നു അത്. 2017ൽ അധികാരമേറി ഏറെ വൈകുംമുമ്പാണ് ട്രംപ് വിലക്ക് നടപ്പാക്കിയിരുന്നത്. രണ്ടു വട്ടം യു.എസ് കോടതികൾ തള്ളിയിട്ടും ദേശീയ സുരക്ഷ നടപടിയെന്നു കാണിച്ച് സുപ്രീം കോടതിയിൽനിന്ന് അന്തിമ അംഗീകാരം നേടിയെടുക്കുകയായിരുന്നു.
സിറിയ, ഇറാൻ, യെമൻ, സൊമാലിയ, ലിബിയ രാജ്യങ്ങൾക്കാണ് വിലക്കേർപെടുത്തിയിരുന്നത്. ഉത്തര കൊറിയ, വെനസ്വേല, മ്യാന്മർ, എരിത്രിയ, കിർഗിസ്താൻ, നൈജീരിയ, സുഡാൻ, ടാൻസാനിയ രാജ്യങ്ങളെ കൂടി ഘട്ടംഘട്ടമായി വിലക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.