മോസ്കോ: റഷ്യയുമായി ബന്ധമുള്ള 130 സ്ഥാപനങ്ങൾക്കുകൂടി അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ചൈന, തുർക്കിയ, യു.എ.ഇ എന്നിവിടങ്ങളിലെ കമ്പനികളും ഇതിൽ ഉൾപ്പെടും. യുക്രെയ്ൻ അധിനിവേശത്തിന് റഷ്യൻ സൈന്യത്തിന് ആവശ്യമായ ഘടകങ്ങളും സാങ്കേതികവിദ്യയും നൽകുന്നുവെന്ന് ആരോപിച്ചാണ് നടപടി.
അന്താരാഷ്ട്ര ഉപരോധങ്ങളും കയറ്റുമതി നിയന്ത്രണങ്ങളും മറികടക്കാൻ റഷ്യ മൂന്നാംലോക രാജ്യങ്ങളെ ഉപയോഗപ്പെടുത്തുകയാണെന്നും ഈ വിതരണ ശൃംഖല മുറിക്കാനാണ് പുതിയ ഉപരോധം ഏർപ്പെടുത്തുന്നതെന്നും യു.എസ് ട്രഷറി സെക്രട്ടറി ജെയ്ൻ യെല്ലെൻ പറഞ്ഞു. യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ഉപരോധത്തെ സ്വാഗതം ചെയ്തു. 2022 ഫെബ്രുവരിയിൽ യുക്രെയ്ൻ അധിനിവേശം ആരംഭിച്ച ശേഷം അമേരിക്കയും യൂറോപ്യൻ യൂനിയനും മറ്റു ചില രാജ്യങ്ങളും റഷ്യയുമായി ബന്ധമുള്ള നൂറുകണക്കിന് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഉപരോധം പ്രഖ്യാപിച്ചിരുന്നു. ചൈന, ഇന്ത്യ, തുർക്കിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെയാണ് റഷ്യ ഉപരോധത്തെ മറികടക്കാൻ ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.