കോവിഡ്​ വ്യാപനം; യു.എസിൽ ലോക്​ഡൗൺ ഏർപ്പെടുത്തില്ലെന്ന്​ വൈറ്റ്​ ഹൗസ്​

വാഷിങ്​ടൺ: യു.എസിൽ കോവിഡ്​ രോഗികളുടെ എണ്ണം വർധിക്കുന്നതിനിടെ വീണ്ടും ലോക്​ഡൗൺ ഏർപ്പെടുത്തില്ലെന്ന്​ പ്രസ്​താവനയുമായി വൈറ്റ്​ ഹൗസ്​. കോവിഡ്​ 19 കോർഡിനേറ്റർ ജെഫ്​ സി​േന്‍റസ്​ ആണ്​ പ്രസ്​താവന നടത്തിയത്​.

ആ രീതിയിലേക്ക്​ ഞങ്ങൾ ഇപ്പോൾ ചിന്തിക്കുന്നില്ല. കോവിഡിനെ പ്രതിരോധിക്കാൻ ഞങ്ങൾക്ക്​ മുന്നിൽ മറ്റ്​ വഴികളുണ്ട്​. വാക്​സിനേഷൻ, ബൂസ്റ്റർ ഷോട്ട്​, കുട്ടികൾക്കുള്ള വാക്​സിൻ എന്നിവയിലൂടെയെല്ലാം രോഗത്തെ പ്രതിരോധിക്കാനാാവുമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി 30 ലക്ഷം ആളുകൾ യു.എസിൽ ബൂസ്റ്റർ ഷോട്ടുകൾ സ്വീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ രാജ്യത്തെ ആരോഗ്യപ്രവർത്തകർ ലോക്​ഡൗൺ നിർദേശിക്കുന്നില്ലെന്ന്​ വൈറ്റ്​ ഹൗസ്​ സെക്രട്ടറി ജെൻ പസ്​കിയും പ്രതികരിച്ചു.

വീണ്ടും കോവിഡ്​ വ്യാപനം ഉണ്ടായതോടെ പല യുറോപ്യൻ രാജ്യങ്ങളും ലോക്​ഡൗൺ ഏർപ്പെടുത്തിയിരുന്നു. ആസ്​ട്രിയ, നെതർലാൻഡ്​ തുടങ്ങിയ രാജ്യങ്ങൾ ഭാഗിക ലോക്​ഡൗൺ ഏർപ്പെടുത്തിയിരുന്നു.

Tags:    
News Summary - US not heading toward Covid lockdown, says White House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.